Malayalam lyrics
ചന്ദ്രമുഖിനദിതൻ കരയിൽ ഒരാഷാഢത്തിലെ യാമിനിയിൽ സുന്ദരിയാമൊരു കിന്നര യുവതി ചന്ദ്രോത്സവത്തിനു പാടാൻ പോയീ (ചന്ദ്രമുഖി....) രാഗാർദ്രമായ് ഒഴുകും മുരളീ ഗാനം ഹിന്ദോളമായ് ഹൃദയം കവരും രാഗം പാർവണചന്ദ്രന്റെ പൊൻതേരിൽ അന്നേരം ആ വഴി വന്നെത്തി അജ്ഞാത ഗന്ധർവൻ രാഗാലാപന നടനവിലോലം ആ..ആ.ആ.. രാഗാർദ്രമായ് ഒഴുകും മുരളീഗാനം ഹിന്ദോളമായ് ഹൃദയം കവരും രാഗം താരിജും താരിജും താരിജും താരിജേ... പാടീ പ്രണയവീണ മീട്ടി സുമധുരമൊരു ഗാനം ഉം..ഉം..ഉം ആടീ ഗമനലളിത മൂർദ്ധ മുകുളിതമൊരു ലാസ്യം ഉം.. ഉം.. ഉം.. സാന്ധ്യലക്ഷ്മിയും ചന്ദനരാത്രിയും ആതിരനൂപുര മുത്തായി ശീർദ്ധ ചാരണ കിന്നര നാരികൾ മേഘ മൃദംഗത്തിൽ വാദനമായ് പ്രകൃതിയും വരപുരുഷനുംപോൽ ഒന്നായ് ചേർന്നവരാടുമ്പോൽ (2) സാ സ സാസ ആ.. ഗപമപന ആ..ആ ആ..ആ...ആ....
Song details
വർഷം: 1999
സംഗീതം: വിദ്യാസാഗർ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: എം ജി ശ്രീകുമാർ, ശ്രീനിവാസ്, സുജാത മോഹൻ, രാധിക തിലക്
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
Album: ഉസ്താദ്
- Singer: എം ജി ശ്രീകുമാർ
- Singer: ശ്രീനിവാസ്
- Singer: സുജാത മോഹൻ
- Singer: രാധിക തിലക്
- Film / album: ഉസ്താദ്
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി