Malayalam lyrics
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ ? സുന്ദരീനിന്‍ മേനി കാട്ടി എന്തിനെന്നെ വലച്ചു നീ? ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ? കാമുകിയായ് തീര്‍ന്നുപോയ് കാമിനി കലാവതി കരളില്‍ മധുര നൊമ്പരം കറങ്ങും ഞാനൊരു പമ്പരം ആദ്യമായ് കണ്ടപ്പോള്‍ അനുരാഗം തോന്നി അങ്ങയെ ഞാനങ്ങു പ്രേമിച്ചു പോയി.... ഇനിയെന്നെ കൈവിട്ടു പോകരുതേ നായകാ ഇനിയെന്നെ ഒരുനാളും മറക്കരുതേ ഗായകാ... പെണ്ണേ നീ അന്നെന്നെ കണ്ണുകൊണ്ടു തോല്‍പ്പിച്ചു കഷ്ടം നീ ഇന്നെന്നെ വാക്കുകൊണ്ടു തോല്‍പ്പിച്ചു ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ? കാട്പാടി സ്റ്റേഷനില്‍ കൂട്ടുപിരിഞ്ഞപ്പോള്‍ അങ്ങയെ ഓര്‍ത്തു ഞാന്‍ എത്ര കരഞ്ഞൂ... ഇനിയെന്നെ കൈവിട്ടു പോകരുതേ നായകാ ഇനിയെന്നെ ഒരുനാളും മറക്കരുതേ ഗായകാ... ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ സുന്ദരീനിന്‍ മേനി കാട്ടി എന്തിനെന്നെ വലച്ചു നീ ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ
Song video
Song details
വർഷം: 1967
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി
രാഗം: വൃന്ദാവന സാരംഗ
അഭിനേതാക്കൾ: അടൂർ ഭാസി, വിജയലളിത
വിശദവിവരങ്ങൾ: കൃഷ്ണചന്ദ്ര
വിഡിയോ: ജയലക്ഷ്മി രവി
Album: കൊച്ചിൻ എക്സ്പ്രസ്സ്
- Singer: കെ ജെ യേശുദാസ്
- Singer: എൽ ആർ ഈശ്വരി
- Film / album: കൊച്ചിൻ എക്സ്പ്രസ്സ്
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി