Malayalam lyrics

ഭൂമി കറങ്ങുന്നുണ്ടോടാ
ഒണ്ടേ
അപ്പൊ സാറു പറഞ്ഞതു നേരാടാ
ആണേ
കള്ളടിച്ചിട്ടല്ലേടാ കാലുറക്കാഞ്ഞല്ലേടാ
ഭൂമിക്കും ലവലില്ല നമ്മക്കും ലവലില്ല
അല്യോടാ
അയ്യേ
മോങ്ങാനിരിക്കണ നായേട മണ്ടേല്‍
തേങ്ങാ വീണെടാ കൂവേ
അയ്യയ്യേ
മോങ്ങാനിരിക്കണ നായേട മണ്ടേല്‍
തേങ്ങാ വീണെടാ കൂവേ
അരിയും തിന്നവനാശാനേകടി -
ച്ചെന്നിട്ടും മുറുമുറുപ്പു്
അവനെന്നിട്ടും മുറുമുറുപ്പു്
അങ്ങനാണേ...
ഓ.. സംഗീതം - ഛെ
അങ്ങനാണേ അങ്ങനാണേ
അരിയും തിന്നവനാശാനേകടി -
ച്ചെന്നിട്ടും മുറുമുറുപ്പു്
അവനെന്നിട്ടും മുറുമുറുപ്പു്
(ഭൂമി കറങ്ങുന്നുണ്ടോടാ)
ശരി
മുടിനാരേഴായു് കീറീട്ടു്
നേരിയ പാലം കെട്ടീട്ടു്
ഹാ കെട്ടീട്ടു്
മുടിനാരേഴായു് കീറീട്ടു്
നേരിയ പാലം കെട്ടീട്ടു്
അതിലെ നടക്കണമെന്നല്യോടാ
പറയണതെല്ലാരും
ഇന്നും പറയണതെല്ലാരും
അയ്യോ - അയ്യോന്റാമ്മോ
അ-
അ- ഹ-
തലയിരിക്കുമ്പം വാലാടുന്നോടാ
പാലം വലിച്ചവനാരാടാ
അറിഞ്ഞൂടേ
തലയിരിക്കുമ്പം വാലാടുന്നോടാ
പാലം വലിച്ചവനാരാടാ
പാലം കുലുങ്ങ്യാലും കേളന്‍ കുലുങ്ങൂല
വാടാ നീലാണ്ടാ
കേറി വാടാ നീലാണ്ടാ
അങ്ങനാട്ടേ....
അങ്ങനാട്ടേ അങ്ങനാട്ടേ
പാലം കുലുങ്ങ്യാലും കേളന്‍ കുലുങ്ങൂല
വാടാ നീലാണ്ടാ
കൂടെ വാടാ നീലാണ്ടാ
(ഭൂമി കറങ്ങുന്നുണ്ടോടാ)
ഹും ഇല്ല്യേ

Song details

Music: ജെറി അമൽദേവ്

Film/album: ഒപ്പം ഒപ്പത്തിനൊപ്പം