Malayalam lyrics
അത്തപ്പൂക്കളമൊരുങ്ങിയല്ലോ വർണ്ണപൂക്കൂട ഉയർന്നുവല്ലോ അണിനിരത്താൻ പൂ കൊണ്ടുവരുമോ ആടിയണയും പൂത്തുമ്പീ തുമ്പീ പൂത്തുമ്പീ പൊന്നോണപ്പൂത്തുമ്പീ (അത്തപ്പൂക്കളമൊരുങ്ങിയല്ലോ) കോരി കൂട്ടാൻ തുമ്പപ്പൂ തരുമോ കോടി നെയ്യുന്ന തൂവെണ്ണിലാവേ (കോരി കൂട്ടാൻ....) ഓണക്കോടികളന്നൊഴിയാതെ ആടിപ്പറക്കാൻ പൊന്നൂഞ്ഞാൽ തരുമോ ആടിത്തളരാത്ത ചെല്ലപ്പൂങ്കാറ്റേ കാറ്റേ പൂങ്കാറ്റേ പൊൻതിങ്കൾ പൂങ്കാറ്റേ അത്തപ്പൂക്കളമൊരുങ്ങിയല്ലോ വർണ്ണപ്പൂക്കുട ഉയർന്നുവല്ലോ വാരി നിരത്താൻ റോസാപ്പൂ തരുമോ വാനിൽ മായുന്ന വർഷപ്പൂവനമേ (വാരി നിരത്താൻ...) വന്നുപോകുന്ന കരിമേഘമുകിലേ തുള്ളിത്തുളുമ്പാൻ കൈകൊട്ടിക്കളിക്കായ് താളം തരുമോ ഇഴനെയ്യും കുയിലേ കുയിലേ പൂങ്കുയിലേ ഇണപൂകും ഇളംകുയിലേ (അത്തപ്പൂക്കളമൊരുങ്ങിയല്ലോ)
Song details
വർഷം: 1979
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: അമ്പിളി രാജശേഖരൻ, ഷെറിൻ പീറ്റേർസ്
വരികൾ: ജയലക്ഷ്മി രവി
Album: കതിർമണ്ഡപം
- Singer: അമ്പിളി രാജശേഖരൻ
- Singer: ഷെറിൻ പീറ്റേർസ്
- Film / album: കതിർമണ്ഡപം
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ശ്രീകുമാരൻ തമ്പി