Malayalam lyrics
അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന അമ്പലപ്പുഴയിലെ നാലമ്പലത്തിൽ നെയ്ത്തിരി കത്തുന്ന കൽവിളക്കും ചാരി നിർദ്ധനൻ ഞാൻ മിഴിപൂട്ടിനിന്നു.. ഹൃദയത്തിലുരുകാത്ത ദാരിദ്ര്യ ദുഃഖമാം വെണ്ണയും കണ്ണീരാം പാൽക്കിണ്ണവും ഗോകുലപാലകനേകുവാൻ നിന്ന ഞാൻ വൃന്ദാവന കുളിർത്തെന്നലായി വൃന്ദാവന സാരംഗമായി (അഷ്ടപദീലയം) കണ്ണനെ കാണാതെ തളർന്നു ഞാൻ കളിത്തട്ടിൽ കൃഷ്ണഗാഥ പാടി വീണുറങ്ങി... ശംഖൊലി കേട്ടു ഞാനുണർന്നപ്പോൾ കണികണ്ടു നിൻ തിരുമാറിലെ വനമാലയും നിൻ വിരലൊഴുകും മുരളികയും (അഷ്ടപദീലയം) .
Song details
Music: എം ജി രാധാകൃഷ്ണൻ
Raaga: രീതിഗൗള
Film/album: ലളിതഗാനങ്ങൾ
- Singer: പട്ടണക്കാട് പുരുഷോത്തമൻ
- Film / album: ലളിതഗാനങ്ങൾ
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: കളർകോട് ചന്ദ്രൻ