Malayalam lyrics
അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് മഞ്ഞണിഞ്ഞില്ലെ മഞ്ഞുപെയ്യുന്ന രാവിൽ എന്തോ കാത്തുനിന്നില്ലേ ഓർമ്മയില്ലേ ഓർമ്മയില്ലേ അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് മഞ്ഞണിഞ്ഞില്ലെ മഞ്ഞുപെയ്യുന്ന രാവിൽ എന്തോ കാത്തുനിന്നില്ലേ ഓർമ്മയില്ലേ ഓർമ്മയില്ലേ എങ്ങോ പാടീ രാക്കിളീ അതിലൂഞ്ഞാലാടീ നീ എന്തോ കണ്ടൂ യാമിനി ഇനിയെന്തെന്നോതീ നീ അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് മഞ്ഞണിഞ്ഞില്ലെ മഞ്ഞുപെയ്യുന്ന രാവിൽ എന്തോ കാത്തുനിന്നില്ലേ ഓർമ്മയില്ലേ ഓർമ്മയില്ലേ പോയനാളിൻ മയിൽപ്പീലിചൂടീ വീണ്ടുമെൻമന്ദിരത്തിൽ വരൂ നീ എൻമന്ദിരത്തിൽ വരൂ നീ വീണപൂവിൻ ഹൃദന്തം തുടിക്കാൻ വീണ്ടുമാമന്ദഹാസം തരൂ നീ ആ മന്ദഹാസം തരൂ നീ എങ്ങോ പാടീ രാക്കിളീ അതിലൂഞ്ഞാലാടീ നീ എന്തോ കണ്ടൂ യാമിനി ഇനിയെന്തെന്നോതീ നീ അന്നു സന്ധ്യക്കു അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് മഞ്ഞണിഞ്ഞില്ലെ മഞ്ഞുപെയ്യുന്ന രാവിൽ എന്തോ കാത്തുനിന്നില്ലേ ഓർമ്മയില്ലേ ഓർമ്മയില്ലേ ആ നിലാവും കിനാവും പൊലിഞ്ഞൂ പാതിരാവിൻ പരാഗം കൊഴിഞ്ഞൂ രാവിൻ പരാഗം കൊഴിഞ്ഞൂ കാട്ടുപൂവിൻ വിഷാദം വിതുമ്പീ നേർത്ത കാറ്റിന്റെ ഈണം ചിലമ്പീ കാറ്റിന്റെ ഈണം ചിലമ്പീ എങ്ങോ പാടീ രാക്കിളീ അതിലൂഞ്ഞാലാടീ നീ എന്തോ കണ്ടൂ യാമിനി ഇനിയെന്തെന്നോതീ നീ അന്നു സന്ധ്യക്കു അന്നു സന്ധ്യക്കു നമ്മൾ ഒന്നായ് മഞ്ഞണിഞ്ഞില്ലെ മഞ്ഞുപെയ്യുന്ന രാവിൽ എന്തോ കാത്തുനിന്നില്ലേ ഓർമ്മയില്ലേ ഓർമ്മയില്ലേ
Song details
Music: ജെറി അമൽദേവ്
Film/album: ആർദ്രഗീതങ്ങൾ
- Singer: കെ ജെ യേശുദാസ്സുജാത മോഹൻ
- Film / album: ആർദ്രഗീതങ്ങൾ
- Composer: ജെറി അമൽദേവ്
- Lyricist: കെ ജയകുമാർ