Malayalam lyrics

ആനന്ദം പൂവിടും കാലമേ സ്വാഗതം
ആനന്ദം പൂവിടും കാലമേ സ്വാഗതം
നീയെന്‍ നെഞ്ചില്‍ താളംതേടി വാ.. വാ
നീയെന്‍ കണ്ണില്‍ മുത്തും ചൂടി വാ
താലമേന്തി നില്‍ക്കും മനസ്സുകളില്‍
ഏതോ വിണ്ണില്‍ നിന്നും രാഗം മീട്ടി സന്ധ്യവരും
ആനന്ദം പൂവിടും കാലമേ സ്വാഗതം ഹേയ്

പ്രാണനിന്നു പുളകങ്ങളില്‍
പൂത്തുപൂത്തുലഞ്ഞ നിമിഷങ്ങളില്‍
അമൃതമോ മധുരമോ
ഇനിയും നീ അരികിലണയൂ മദം
ആനന്ദം പൂവിടും കാലമേ സ്വാഗതം
ആനന്ദം പൂവിടും കാലമേ സ്വാഗതം
നീയെന്‍ നെഞ്ചില്‍ താളംതേടി വാ
നീയെന്‍ കണ്ണില്‍ മുത്തും ചൂടി വാ

പ്രാണനിന്നു കളിയരങ്ങില്‍
കാത്തുകാത്തു നില്‍ക്കും നിമിഷങ്ങളില്‍
ഇണകളായ് തുണരരായ് പുണരുവാന്‍
നിമിഷ തൂക്കുമളവ്
ആനന്ദം പൂവിടും കാലമേ സ്വാഗതം
ആനന്ദം പൂവിടും കാലമേ സ്വാഗതം
നീയെന്‍ നെഞ്ചില്‍ താളംതേടി വാ വാ
നീയെന്‍ കണ്ണില്‍ മുത്തും ചൂടി വാ
താലമേന്തി നില്‍ക്കും മനസ്സുകളില്‍
ഏതോ വിണ്ണില്‍ നിന്നും രാഗം മീട്ടി സന്ധ്യവരും
ആനന്ദം പൂവിടും കാലമേ സ്വാഗതം

Song video

Watch on YouTube

Song details

Music: എം ജി രാധാകൃഷ്ണൻ

Film/album: ചരിത്രം