Malayalam lyrics
അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ പരിഭവങ്ങളിൽ മൂടി നിൽക്കുമീ വിരഹവേള തൻ നൊമ്പരം ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം ഒരു വെൺമുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ) തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ തരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേ ചെന്താരകപ്പൂവാടിയിൽ താലം വിളങ്ങി ഏഴാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി രാവിൻ ഈണവുമായ് ആരോ പാടുമ്പോൾ ഒരു വെൺമുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ) പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ പൊന്നല ചൂടി പാമരവും ഇളകുമ്പോൾ കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻ നീയെൻ കിനാപ്പാലാഴിയിൽ നീരാടി വായോ കാണാക്കടലൊളിയിൽ മേലേ പൂമുടിയിൽ ഒരു വെൺമുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ)
Song video
Song details
Music: രവീന്ദ്രൻ
Raaga: ദർബാരികാനഡ
Film/album: അമരം
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: അമരം
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം