Malayalam lyrics
അധരം കൊണ്ടു നീ അമൃതം പകർന്നു മധുരം നിൻ ചിരി മലരോടിടഞ്ഞു ആദ്യ ചുംബന ലഹരിയിൽ മുന്‍പിൽ ആയിരം ജന്മങ്ങളോടി മറഞ്ഞു (2) നിന്റെ വാർകുഴൽ കോതി മിനുക്കാൻ എന്റെ ഭാവന പൂവെയിലായി നിന്റെ മാറിലെ ശ്വേത മണികൾ എന്റെ നിർവൃതി മുത്താരമായീ (അധരം..) അമ്മയായെന്നും എന്നെയുറക്കി ഇന്നു നിന്നെ താരാട്ടാം ഞാൻ പ്രാണനുരുകും രാഗാനിലനിൽ ഗാനലോലെ നിന്നെയുറക്കാം (അധരം..)
Song video
Song details
വർഷം: 1977
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ജയചന്ദ്രൻ
വരികൾ: അജയ് മേനോൻ, സൂസി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: അപരാജിത
- Singer: പി ജയചന്ദ്രൻ
- Film / album: അപരാജിത
- Composer: എ ടി ഉമ്മർ
- Lyricist: ശ്രീകുമാരൻ തമ്പി