Malayalam lyrics
ആയിരം പൂക്കള്‍ വിരിയട്ടേ... ആയിരം വണ്ടുകള്‍ മുകരട്ടേ ആനന്ദ സംഗീത സാഗരവീചിയില്‍ ആയിരം മേനികള്‍ ഉലയട്ടേ... (ആയിരം പൂക്കള്‍ ....) ആയിരം പൂക്കള്‍ വിരിയട്ടേ... ആയിരം വണ്ടുകള്‍ മുകരട്ടേ.. സ്വപ്നങ്ങള്‍ പുഷ്പിക്കും പ്രമദവനത്തില്‍ ഉല്പലബാണന്റെ മദിരോത്സവം... (സ്വപ്നങ്ങള്‍ .......) പാനപാത്രം..........നിറയട്ടേ...... പാണിയും പാണിയും....ചേരട്ടേ.... ആയിരം പൂക്കള്‍ വിരിയട്ടേ... ആയിരം വണ്ടുകള്‍ മുകരട്ടേ.. ഗാനവും താളവും ഗംഗയായ് യമുനയായ് ചേരുമീ സങ്കല്പ സംഗമത്തില്‍ ..... (ഗാനവും.....) താമരപ്പൂവമ്പന്‍ .....തീര്‍ത്തൊരു വേദിയില്‍ .... താരുണ്യരൂപങ്ങള്‍ ....ഒഴുകട്ടേ... ആയിരം പൂക്കള്‍ വിരിയട്ടേ... ആയിരം വണ്ടുകള്‍ മുകരട്ടേ ആനന്ദ സംഗീത സാഗരവീചിയില്‍ ആയിരം മേനികള്‍ ഉലയട്ടേ... ആയിരം പൂക്കള്‍ വിരിയട്ടേ...
Song video
Song details
വർഷം: 1973
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ജയചന്ദ്രൻ
വർഗ്ഗീകരണം: ഹാസ്യം
വരികൾ: ജയലക്ഷ്മി രവി
Album: പൊയ്മുഖങ്ങൾ
- Singer: പി ജയചന്ദ്രൻ
- Film / album: പൊയ്മുഖങ്ങൾ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പി ഭാസ്കരൻ