Malayalam lyrics

ആനച്ചാല്‍ നാട്ടിലുള്ള ചന്തയിലെ
കല്ലോലതുല്ല്യയാകും മെയ്യിലെഴുന്ന മങ്കേ
മെല്ലേ നടന്നുവാടീ നെല്ലാഫീസാണിവിടെ (ആനച്ചാല്‍)
കത്തി മണി പിഞ്ഞാണി യന്ത്രങ്ങള്‍ വിസ്കി
കത്തുന്ന തീപ്പെട്ടി മണ്ണെണ്ണ മല്‍മല്‍
കത്തി മണി പിഞ്ഞാണി യന്ത്രങ്ങള്‍ വിസ്കി
കത്തുന്ന തീപ്പെട്ടി മണ്ണെണ്ണ മല്‍മല്‍
ചായക്കടയതില്‍ ചായയടിക്കുന്നു
കാപ്പി പകരുന്നു മുട്ടയടിക്കുന്നു റൊട്ടി പൊരിക്കുന്നു
ചായക്കടയതില്‍ ചായയടിക്കുന്നു
കാപ്പി പകരുന്നു മുട്ടയടിക്കുന്നു റൊട്ടി പൊരിക്കുന്നു
പാലപ്പം നെയ്യപ്പം പപ്പടം ഉണ്ട സുഖിയനും
ദോശയെടുക്കുന്നു കീശയില്‍ തപ്പുന്നു
കാശു കൊടുക്കുന്നു വേഗം നടക്കുന്നു

Song information

വർഷം: 1964

സംഗീതം: കെ രാഘവൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: അടൂർ ഭാസി, കുതിരവട്ടം പപ്പു, കോറസ്

വർഗ്ഗീകരണം: ഹാസ്യം

വരികൾ: പാർവതി വേണുഗോപാൽ, ശ്രീദേവി

Album: ആദ്യകിരണങ്ങൾ

Explore this song