Malayalam lyrics

ഹരിഓം ഹരിഓം ഹരിഓം പാഹിമുരാരെ
ഹരിഓം ഹരിഓം ഹരിഓം പാഹിമുരാരെ
ഹൊയ് ഹൊയ് ഹൊയ് ഹൊയ്
ഹൊയ് ഹൊയ് ഓഹോ
ഹരിഓം ശ്യാമഹരേ കൃഷ്ണഹരേ
ദേവഹരേ ഗോപഹരേ പ്രേമഹരേ
പാഹിമുരാരേ
ശൃംഗാരനായകം വൃന്ദാവനസ്ഥിതം
സന്താപനാശകം മംഗല്യദായകം
ഗൗരാധാരം മേഘാകാരം
ഗീതാസാരം ഹരേ ഹരേ ഓം
ശ്യാമഹരേ കൃഷ്ണഹരേ
ദേവഹരേ ഗോപഹരേ പ്രേമഹരേ
പാഹിമുരാരേ മുരാരേ
ആലിന്റെ കൊമ്പിലെ നീലാരവിന്ദമേ
ഗോപികാവസന്ത രാഗമേ
രാധേ കണ്ണന്റെ അവതാരരാത്രി
അഷ്ടമിരോഹിണി രാത്രി
ഹരിഓം ശ്യാമഹരേ കൃഷ്ണഹരേ
ദേവഹരേ ഗോപഹരേ പ്രേമഹരേ
പാഹിമുരാരേ മുരാരേ
രാക്കടമ്പ് പൂവണിഞ്ഞു
ഗോപാലഹരേ
കാളിന്ദിയിൽ ഓളമുണർന്നു
ഹരേ ഹരേ ഗോപാല
ഹരേ ഹരേ ഗോവിന്ദ
രാമഴപോൽ നീയണയില്ലേ
പ്രിയ ഗോപികയെ തേടി വരില്ലേ
ഈ വിരഹമെത്ര മധുരമെന്റെ മാധവാ
രാക്കടമ്പ് പൂവണിഞ്ഞു
ഗോപാലഹരേ
കാളിന്ദിയിൽ ഓളമുണർന്നു
ഹരിഓം ശ്യാമഹരേ കൃഷ്ണഹരേ
ദേവഹരേ ഗോപഹരേ പ്രേമഹരേ
പാഹിമുരാരേ മുരാരേ
ശൃംഗാരനായകം വൃന്ദാവനസ്ഥിതം
സന്താപനാശകം മംഗല്യദായകം
ഗൗരാധാരം മേഘാകാരം
ഗീതാസാരം ഹരേ ഹരേ ഓം
ശ്യാമഹരേ കൃഷ്ണഹരേ
ദേവഹരേ ഗോപഹരേ പ്രേമഹരേ
പാഹിമുരാരേ മുരാരേ

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: എസ് രമേശൻ നായർ

Singer: ഗായത്രിഎടപ്പാൾ വിശ്വം

Film/album: സൂത്രധാരൻ

Explore this song