Malayalam lyrics

അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ 

അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ

അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ 

അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ

മിഴികളിൽ സുറുമയോ കരിമുകിലാട്ടമാണോ

വിരിയവേ ഉലകമേ മയങ്ങുവതെന്തുകൊണ്ടോ 

ചൊടികളിൽ മധുകണം കിനിയുവതെങ്ങിനാണോ 

പടച്ചവൻ പടച്ചത് ആകെമൊത്തം പൊന്നുകൊണ്ടോ

ഹൂറി ഇവളൊരു ഹൂറി ഇവളുടെ നൂറിലിരുളൊഴിവായി ..

കണ്ണിനുള്ളിലും ഖൽബിനുള്ളിലും ചേലെഴും പുതുമാരനാണോ 

പാതിരാവില് കുളിരുകോരണ മണിയറക്കിളിവാതിലാണോ     

കണ്ണിനുള്ളിലും ഖൽബിനുള്ളിലും ചേലെഴും പുതുമാരനാണോ 

പാതിരാവില് കുളിരുകോരണ മണിയറക്കിളിവാതിലാണോ     

കനവിലും നിനവിലും പുതുനിഴലാട്ടമാണോ 

പുണരുമീ പുളകവും മധുവിധുരാത്രിയാണോ 

അഴകിലും അറിവിലും മഹിമനിറഞ്ഞ പെണ്ണോ      

പടച്ചവൻ പടച്ചത് ആകെമൊത്തം പൊന്നുകൊണ്ടോ

ഹൂറി ഇവളൊരു ഹൂറി ഇവളുടെ നൂറിലിരുളൊഴിവായി ..

അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ 

അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ

അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ 

അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ

Song information

Music: അശ്വിൻ ശിവദാസ്സന്ദീപ് മോഹൻ

Lyricist: ശബരീഷ് വർമ്മ

Singer: വിജയ് യേശുദാസ്ഹരിചരൺ ശേഷാദ്രി

Film/album: നാം

Explore this song