Malayalam lyrics

ഹൃദയത്തിൻ  മധുപാത്രം...

ഹൃദയത്തിൻ  മധുപാത്രം നിറയുന്നു സഖീ നീയെൻ 

ഋതു ദേവതയായ് അരികിൽ നിൽക്കെ... അരികിൽ നിൽക്കേ...

ഹൃദയത്തിൻ  മധുപാത്രം നിറയുന്നു സഖീ നീയെൻ 

ഋതു ദേവതയായ് അരികിൽ നിൽക്കെ... 

നീയെൻ അരികിൽ നിൽക്കേ...

പറയൂ നിൻ കൈകളിൽ കുപ്പിവളകളോ മഴവില്ലിൻ മണിവർണ്ണപ്പൊട്ടുകളൊ...

അരുമയാം നെറ്റിയിൽ കാർത്തിക രാവിന്റെ അണിവിരൽ ചാർത്തിയ ചന്ദനമോ...

ഒരു കൃഷ്ണതുളസി തൻ നൈർമല്യമോ നീ ഒരു മയിൽപ്പീലിതൻ സൌന്ദര്യമോ 

നീ ഒരു മയിൽപ്പീലിതൻ സൌന്ദര്യമോ...

ഹൃദയത്തിൻ  മധുപാത്രം നിറയുന്നു സഖീ നീയെൻ 

ഋതു ദേവതയായ് അരികിൽ നിൽക്കെ... എൻ അരികിൽ നിൽക്കേ...

ഒരു സ്വരം പഞ്ചമം മധുരസ്വരത്തിനാൽ ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ...

കരളിലെ  കനൽ പോലും കണിമലരാക്കുന്ന വിഷുനിലാപ്പക്ഷിതൻ കുറുമൊഴിയോ...

ഒരു കോടി ജന്മത്തിൻ സ്നേഹസാഫല്യം നിന്നൊരു മൃദുസ്പർത്താൽ നേടുന്നു ഞാൻ...

നിന്നൊരു മൃദുസ്പർത്താൽ നേടുന്നു ഞാൻ...

ഹൃദയത്തിൻ  മധുപാത്രം നിറയുന്നു സഖീ നീയെൻ 

ഋതു ദേവതയായ് അരികിൽ നിൽക്കെ... അരികിൽ നിൽക്കേ...

ഹൃദയത്തിൻ  മധുപാത്രം നിറയുന്നു സഖീ നീയെൻ 

ഋതു ദേവതയായ് അരികിൽ നിൽക്കെ... 

നീയെൻ അരികിൽ നിൽക്കേ...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ എസ് ചിത്ര

Raaga: ഗൗരിമനോഹരി

Film/album: കരയിലേക്ക് ഒരു കടൽ ദൂരം

Explore this song