Malayalam lyrics

താരിളം കൈകളിൽ മുത്തും പൂവും

നെറ്റിയിൽ തൊടുകുറി ചന്ദനവും

അമ്പിളിപൈതലിൻ കൂട്ടുകാരാ

അമ്മ നെഞ്ചോടു ചേർത്തൊരു കഥ പറയാം

കഥ പറയാം (താരിളം..)

പണ്ടൊരു കാട്ടിലിലഞ്ഞി പൂത്തു

പൂമണം പാറി വസന്തമായി

പാടുവാനാൺകുയിൽ പാറി വന്നു

താളമായ് ആയിരം പൊൻ കിളികൾ (3) [താരിളം....]

അമ്മാനമാടുമാചില്ലയിൽ നിന്നുമമ്മക്കിളി

കുഞ്ഞിക്കിളിയോട് ചൊല്ലി നിൻ പുഞ്ചിരിപ്പൂക്കൾ വാടരുതേ

അമ്മയ്ക്കെന്നും മനസ്സിൽ കൊഞ്ചലുകൾ(2)[താരിളം..]

Song video

Watch on YouTube

Song information

Music: അനിൽ പോങ്ങുംമൂട്

Lyricist: സജീവ് കിളികുലം

Singer: കെ എസ് ചിത്ര

Film/album: കൗസ്തുഭം

Explore this song