Malayalam lyrics

തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ

വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ

ഝിം ഝിഞ്ചിലഝിം - പൂപ്പുഞ്ചിരിക്കൊഞ്ചലുമായ്

ധിം നാധിനധിം - എന്‍ ചിത്തരമുത്തൊരുങ്ങ്

ഉത്രാടക്കുട ചൂടും പൂത്തിരുനാള്

തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്

(തൈമാവിന്‍)

എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ

നിന്‍ നീലാമ്പല്‍ക്കണ്ണില്‍

എന്നെക്കിനാക്കണ്ടു തെന്നിത്തുടിയ്‌ക്കുന്ന

പൊന്‍‌മീനെക്കാണാന്‍

എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞൊ-

രെന്‍ നീലാമ്പല്‍ക്കണ്ണില്‍

നിന്നെക്കിനാക്കണ്ടു തെന്നിത്തുടിയ്‌ക്കുന്ന

പൊന്‍‌മീനെക്കാണാന്‍

കൈക്കുമ്പിളിലെ പൈം‌പ്പാലമൃതേ

വാര്‍തിങ്കളിലെ പൊന്‍‌മാന്‍‌കുരുന്നേ

ഒരു നേരം കാണാഞ്ഞാല്‍

കഥയൊന്നും ചൊല്ലാഞ്ഞാല്‍

കരളോരം തിരതല്ലും കര്‍ക്കിടവാവ്

(തൈമാവിന്‍)

അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തി-

ന്നാറാട്ടും പൂരോം...

പൂത്തിരിപ്പൊന്‍‌തിരി പൂരനിലാത്തിരി

നിന്നുള്ളില്‍ പൂക്കും...

പൊന്‍‌ചെണ്ടയുണ്ടേ കൈച്ചേങ്കിലയും

ഈ നെഞ്ചകത്തെ പൂപ്പൊന്നുടുക്കും

ഇളനീരും പൂക്കുലയും നിറനാഴിച്ചെമ്പാവും

കുന്നോരം കണിവെയ്‌ക്കാന്‍ നീ പോരുമോ

(തൈമാവിന്‍)

Song information

വര്‍ഷം: 1997

സംഗീതം: ഇളയരാജ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകര്‍: എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര

രാഗം: കീരവാണി

അഭിനേതാക്കള്‍: മോഹന്‍ലാല്‍, രഞ്ജിത

വിശദവിവരങ്ങള്‍: Vipin Nair/vip.nair

വിഡിയോ: ഗാനസ്നേഹി

Album: ഒരു യാത്രാമൊഴി

Explore this song