Malayalam lyrics
സന്ധ്യേ എന്നോടിനിയും മൗനമോ എന്തേ എന്നോടിന്നും കോപമോ നിന്മിഴിയില്‍ പകൽ മഴയോ പരിഭവമോ... സന്ധ്യേ എന്നോടിനിയും മൗനമോ... ആദ്യമായ് കണ്ട നാള്‍ ആര്‍ദ്രമായ് ആദ്യ നാള്‍ ആകാശഗംഗാതീരങ്ങളില്‍ ആഷാഢയാമം തളിരാര്‍ന്ന നാള്‍... ആരോരുമറിയാതെയേകാന്തമായ് അദ്യാനുരാഗം മലരാര്‍ന്ന നാള്‍... ആ കണ്ണിലെ രാക്കായലില്‍ വാര്‍ത്തിങ്കളായ് നീരാടി ഞാന്‍ മതിവന്നില്ലിനിയും കൊതി തീര്‍ന്നില്ലിനിയും... (2) സന്ധ്യേ എന്നോടിനിയും മൗനമോ എന്തേ എന്നോടിന്നും കോപമോ നിന്മിഴിയില്‍ പകൽ മഴയോ പരിഭവമോ... സന്ധ്യേ എന്നോടിനിയും മൗനമോ ആയിരം രാവുകള്‍ ആ മുഖം തേടി ഞാന്‍ അകലേ നിലാവിന്‍ പൊന്‍പീലികള്‍ ദൂരെ അലിയുന്ന മഞ്ഞിന്‍ അലമാലകള്‍ (2) അരുതെന്നു ചൊല്ലുന്നൊരാലിംഗനം ഉള്ളില്‍ അഴകേഴുമലിയുന്നൊരോസ്വാദനം അഴകേ നിന്നഴകില്‍ അനുരാഗം സ്വരമായ്... (2) (സന്ധ്യേ.... )
Song video
Song information
Music: ജാസി ഗിഫ്റ്റ്
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: ശംഭു
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ശംഭു
- Composer: ജാസി ഗിഫ്റ്റ്
- Lyricist: കൈതപ്രം