Malayalam lyrics

സന്ധ്യേ എന്നോടിനിയും മൗനമോ

എന്തേ എന്നോടിന്നും കോപമോ (2)

നിൻ മിഴിയിൽ പകൽ മഴയോ പരിഭവമോ (സന്ധ്യേ...)

ആദ്യമായ് കണ്ടനാൾ ആർദ്രമായ് ആദ്യനാൾ

ആകാശഗംഗാതീരങ്ങളിൽ ആഷാഡയാമം തളിരാർന്ന നാൾ

ആരോരുമറിയാതേകാന്തമായ്

ആദ്യാനുരാഗം മലരാർന്ന നാൾ

ആ കണ്ണിലെ രാക്കായലിൽ

വാർതിങ്കളായ് നീരാടി ഞാൻ

മതി വന്നില്ലിനിയും കൊതി തീർന്നില്ലിനിയും (2) (സന്ധ്യേ...)

ആയിരം രാവുകൾ ആ മുഖം തേടി ഞാൻ

അകലെ നിലാവിൽ പൊൻ പീലികൾ ദൂരേ

അലിയുന്ന മഞ്ഞിൻ അലമാലകൾ (2)

അരുതെന്ന് ചൊല്ലുന്നോരാലിംഗനം

ഉള്ളിലഴകേഴുമലിയുന്നൊരാസ്വാദനം

അഴകേ നിന്നഴകിൽ അനുരാഗം സ്വരമായ് (2)(സന്ധ്യേ...)

Song video

Watch on YouTube

Song information

Music: ജാസി ഗിഫ്റ്റ്

Lyricist: കൈതപ്രം

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Film/album: ശംഭു

Explore this song