Malayalam lyrics
സഖിയേ.... സഖിയേ.. ഒരു നിലാമഴ പോലെ അരികിലണയുകായ് നീ പുലരിയേക്കാളേറെ തെളിമ പകരുകയായ് നീ മെല്ലേ മെല്ലേ എന്റെ മൌനങ്ങളിൽ പ്രണയമായ് മാറി മിഴികളിൽ നീ ഒരു കിനാവായ് തഴുകി മായുകയോ ഉയിരിലെ വഴിയിൽ ഉണരുമെൻ തിരിയായ് ജന്മവീണയിലേകമാം സ്വര മന്ത്രണം നീയേ സഖിയേ.... സഖിയേ.. രാവോർമ്മയെ തൊടും സ്നേഹമേ നീയെന്നിലേ ഇരുളു മാറ്റിടവേ ഉരുകുമോരോ ജീവനിൽ നനവു തന്നിടവേ അടരുവാനരുതാതെന്റെ ഹൃദയമുലയുകയായ് സഖിയേ.... സഖിയേ.. സഖിയേ.... സഖിയേ.. മൂവന്തിയിൽ വിരൽ ചേർത്തു ഞാൻ തൂനെറ്റിമേൽ അണിയും കുങ്കുമമായ് നിഴലുപോലെൻ പാതയിൽ പതിയെ വന്നിടവേ മതിവരാതനുരാഗത്തിൽ നനവിതലിയുകയായ് ( ഒരു നിലാമഴ പോലെ ... )
Song information
Music: രതീഷ് വേഗ
Lyricist: ബി കെ ഹരിനാരായണൻ
Singer: ഹരിചരൺ ശേഷാദ്രി
Film/album: തൃശൂർ പൂരം
Explore this song
- Singer: ഹരിചരൺ ശേഷാദ്രി
- Film / album: തൃശൂർ പൂരം
- Composer: രതീഷ് വേഗ
- Lyricist: ബി കെ ഹരിനാരായണൻ