Malayalam lyrics

സ്വർണ്ണമേഘമേ താഴേവന്ന്

പട്ടുമെത്തകള്‍ നീർത്ത്

ചന്ദ്രബിംബമേ താഴേവന്ന്

സ്വപ്നചന്ദനം ചാർത്ത്

മുഹൂര്‍ത്തം മുഹൂര്‍ത്തം -ഇതു

താലിചാര്‍ത്തും മുഹൂര്‍ത്തം

സ്വർണ്ണമേഘമേ...മോഹതാരമേ

സ്വർണ്ണമേഘമേ താഴേവന്ന്

മുത്തുമാലകള്‍ കോർക്ക്

നാണമെന്തിന് വേളിപ്പെണ്ണേ

നല്ലനേരമീ നേരം

ഇവൾക്കുടുക്കാനൊരു പട്ടു തരുമോ

ഇവൾക്കണിയാനൊരു പൊട്ടു തരുമോ 

പൊന്നും പൂവും തരുമോ

അഴകുള്ള പെണ്ണല്ലേ 

ഇവനുള്ള സ്വത്തല്ലേ

ഒരു നൂറു വര്‍ഷങ്ങള്‍ വാഴേണ്ടതല്ലേ

അനുരാഗസാഫല്യമിനിയല്ലയോ

സ്വർണ്ണമേഘമേ താഴേവന്ന്

പട്ടുമെത്തകള്‍ നീർത്ത്

ചന്ദ്രബിംബമേ താഴേവന്ന്

സ്വപ്നചന്ദനം ചാർത്ത്

മണിയറയില്‍ നീയെന്നണയും

ഇവനായ് നീ അന്നെന്തു പകരും

എല്ലാം എല്ലാം പറയൂ

ചിറകുള്ള കനവില്‍ നീ ഉയരങ്ങള്‍ തേടില്ലേ

നിനവിന്റെ സാമ്രാജ്യം നിനക്കുള്ളതല്ലേ

നിനക്കുള്ളതെല്ലാം ഇന്നിവനല്ലയോ

സ്വർണ്ണമേഘമേ താഴേവന്ന്

പട്ടുമെത്തകള്‍ നീർത്ത്

ചന്ദ്രബിംബമേ താഴേവന്ന്

സ്വപ്നചന്ദനം ചാർത്ത്

മുഹൂര്‍ത്തം മുഹൂര്‍ത്തം -ഇതു

താലിചാര്‍ത്തും മുഹൂര്‍ത്തം

സ്വർണ്ണമേഘമേ...മോഹതാരമേ

സ്വർണ്ണമേഘമേ താഴേവന്ന്

മുത്തുമാലകള്‍ കോർക്ക്

നാണമെന്തിന് വേളിപ്പെണ്ണേ

നല്ലനേരമീ നേരം

Song video

Watch on YouTube

Song information

Music: ജാസി ഗിഫ്റ്റ്

Lyricist: കൈതപ്രം

Singer: വിധു പ്രതാപ്ജ്യോത്സ്ന രാധാകൃഷ്ണൻ

Film/album: എന്നിട്ടും

Explore this song