Malayalam lyrics
ആ ... ആ ... ആ ... സ്വർഗ്ഗം വിതയ്ക്കുന്ന സ്വപ്നങ്ങളേ മധുരത്തിൽ മധു ചേരുമനുരാഗമേ ഈ രാത്രിതൻ തീരങ്ങളിൽ മിഴി നോക്കും അഭിലാഷമേ താരാപഥം ചേരും ആ നാൾവരെ എൻ ദാഹം തിരുമുൻപിൽ അർപ്പിക്കുവാൻ മതിയാകുമോ നിൻ സ്നേഹവും കൈവന്ന വരദാനവും ഞാനെന്റെ അവസാന ശ്വാസംവരെ ഇണയോടു ചേരുന്ന തുണയായിടും പ്രിയരേവരും ആ നാൾവരെ ഇരുവർക്കും കൂട്ടായി നിന്നീടണേ ആ ... ആ ... ആ ... സ്വർഗ്ഗം വിതയ്ക്കുന്ന സ്വപ്നങ്ങളേ മധുരത്തിൽ മധു ചേരുമനുരാഗമേ ഈ രാത്രിതൻ തീരങ്ങളിൽ മിഴി നോക്കും അഭിലാഷമേ കുരിശാണു നെറ്റിയിൽ പതിയുന്ന സൂചകം വഴിനീളെ യാതനാപൂർണമാണേ ഈ ദൂരമേകനായ് നീയിന്നു പോകണം നാളെ നിൻ കണ്മണി കൂടെയുണ്ടേ ഇരുവരും ഒരു ചുമലായ് ചുവടുകൾ പതാറാതേ കഴിയുകിൽ ഐശ്വര്യമായ് തലമുറ നിലകൊള്ളും ഇരുവരും ഒരു ചുമലായ് ചുവടുകൾ പതാറാതേ കഴിയുകിൽ ഐശ്വര്യമായ് തലമുറ നിലകൊള്ളും ആത്മാവിലും സത്യത്തിലും ഒന്നാകും ഇരുവർക്കും അനുമോദനം ആ ... ആ ... ആ ... സ്വർഗ്ഗം വിതയ്ക്കുന്ന സ്വപ്നങ്ങളേ മധുരത്തിൽ മധു ചേരുമനുരാഗമേ ഈ രാത്രിതൻ തീരങ്ങളിൽ മിഴി നോക്കും അഭിലാഷമേ
Song information
Music: ഇഷാൻ ദേവ്
Lyricist: ഫാദർ മൈക്കിൾ പനച്ചിക്കൽ
Singer: കെ എസ് ചിത്രകെസ്റ്റർ
Film/album: പുലിമട
Explore this song
- Singer: കെ എസ് ചിത്രകെസ്റ്റർ
- Film / album: പുലിമട
- Composer: ഇഷാൻ ദേവ്
- Lyricist: ഫാദർ മൈക്കിൾ പനച്ചിക്കൽ