Malayalam lyrics
നീലവാനിലെ മേഘമായവൾ കുളിർമഴയായ് പൊഴിയാൻ ഈ മിഴാവിലെ താളമായവൾ അകതളിരിൽ നിറയാൻ ഇരുളാർന്ന രാവതിൽ മിഴിവാർന്ന പൂവുടൽ ഒളിവേകി നിറമോടെ വരുമോ ഇനി അഴകേ ... അലിയും നിലവേ ... സഖിയേ ... ഇനിയീ ജന്മം നീയാണെൻ ഉയിരേ ... ആ ... ആ ... അന്തിവെയിൽ ചേലിൽ നീ വന്ന നേരം ചമ്പനീർപ്പൂവോ കൊതിച്ചതല്ലേ മിന്നുകെട്ടുവാനെൻ ഉള്ളിലുള്ള മോഹം മിക്ഴികളിലാകേ തെളിഞ്ഞതല്ലേ തൂമഴനിലാവിൻ പുടവ ചാർത്തീ അരികിലായ് ചേർന്നു നിന്നൂ എൻ കനവിൽ,ഊറും കവിതയായീ നീ നിനവേകുമെൻ ഇടവഴിയിൽ നിനക്കേകുവാൻ ചിരിമലരായ് ഇനിയീ മൗനം തോരാത്ത മൊഴിയേ ആ ... ആ ...
Song information
Music: ഇഷാൻ ദേവ്
Lyricist: താര ജയശങ്കർ
Singer: പ്രദീപ് കുമാർ
Film/album: പുലിമട
Explore this song
- Singer: പ്രദീപ് കുമാർ
- Film / album: പുലിമട
- Composer: ഇഷാൻ ദേവ്
- Lyricist: താര ജയശങ്കർ