Malayalam lyrics

ഹേയ് കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം 

കൈവല്യ കല്യാണവൈഭോഗമേ 

കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം 

കൈവല്യ കല്യാണവൈഭോഗമേ 

എല്ലാമിനി നീയേ 

എൻ ജീവിതം നീളേ സിന്ദൂരതാരമേ 

എന്നാളിലും കൂടെ  

കൂടാൻ വന്നതല്ലേ സിന്ദൂരരേഖപോൽ 

മന്ദാരമേഘമേ നിൻ മോഹം തൂവുമോ 

കല്ലോലതാരമായ് കൈവല്യം നീട്ടുമോ 

അനുരാഗമേ എൻ പാതിജീവനേ 

ആ..

എല്ലാമിനി നീയേ 

എൻ ജീവിതം നീളേ സിന്ദൂരതാരമേ 

എന്നാളിലും കൂടെ  

കൂടാൻ വന്നതല്ലേ സിന്ദൂരരേഖപോൽ 

ഹേയ് കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം 

കൈവല്യ കല്യാണവൈഭോഗമേ 

കല്യാണം സീമന്തം ആനന്ദം സൗഭാഗ്യം 

കൈവല്യ കല്യാണവൈഭോഗമേ

Song information

Music: ഇഷാൻ ദേവ്

Lyricist: അനിൽ പനച്ചൂരാൻ

Singer: ഇഷാൻ ദേവ്ശ്രീലക്ഷ്മി നാരായണൻ

Film/album: ഉറിയടി

Explore this song