Malayalam lyrics
സ്വന്തം ചിറകിന്റെയുള്ളിൽ ഒളിക്കും സങ്കടപ്പെണ്മണിപ്പക്ഷീ എത്രനാളെത്രനാൾ നീ നിന്റെ ഇരുളാർന്ന മൺകുടിൽ കൂട്ടിലൊളിച്ചിരിക്കും ആരാരും കാണാ തപസ്സിരിക്കും (സ്വന്തം......) പാരിജാതം പോലെ വിണ്ണിൽ വിരിഞ്ഞൊരു പൗർണ്ണമി തിങ്കൾ തിടമ്പേ ഏതു കാർമുകിൽ നിന്റെ കൺപീലിമലരിൽ കാണാമഴത്തുള്ളി പെയ്തു കണ്ണീർമഴത്തുള്ളിപെയ്തു (സ്വന്തം......) വേനലിൻ വീഥിയിൽ വിഫലമാം യാത്രയിൽ എരിയുന്ന സൂര്യനെപ്പോലെ താന്തമാം കടലിൻ തലോടൽ തിരഞ്ഞു നീ തനിയേ നടക്കുന്നു വീണ്ടും തരളമായ് തേങ്ങുന്നു വീണ്ടു (സ്വന്തം......)
Song information
Music: ലൂയിസ് ബാങ്ക്സ്ശിവമണി
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർ
Film/album: പുനരധിവാസം
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: പുനരധിവാസം
- Composer: ലൂയിസ് ബാങ്ക്സ്ശിവമണി
- Lyricist: ഗിരീഷ് പുത്തഞ്ചേരി