Malayalam lyrics

സ്വാതന്ത്ര്യത്തിൻ താളങ്ങൾ

ഓളത്തിൽ കാതിൽ ചേരുന്നേ

മിണ്ടും പെണ്ണിൻ ചേലിന്റെ

വർണ്ണങ്ങൾ കണ്ണിൽ മിന്നുന്നേ

പയ്യെ പയ്യെ സൂര്യൻ മിന്നുന്നേ

വാനം മൂടും മേഘം മാറിപ്പോകുന്നേ

കാറും കോളും എല്ലാം ഓടിപ്പോകുന്നേ

നല്ല കാലവും തിരികെയായി

കാണാ ചെല്ലക്കാറ്റേ മിണ്ടാൻ പോരുന്നില്ലേ

ചുറ്റി പാറുന്നില്ലേ

ഇനി ചൂളം മൂളിപ്പാടുന്നില്ലേ

കണ്ണുംമൂടി നിന്നേ

ലോകം മാറിപ്പോയേ

സ്വപ്നംകാണും മേട്ടിൽ

മോഹപ്പൂവും പൂത്തേ

ഉള്ളിൽ നീളേ വാർമഴവില്ലൊരു വീടും മേയുന്നേ

പയ്യെ പയ്യെ മുന്നിൽ സൂര്യൻ മിന്നുന്നേ

വാനം മൂടും മേഘം മാറിപ്പോകുന്നേ

കാറും കോളും എല്ലാം ഓടിപ്പോകുന്നേ

നല്ല കാലവും തിരികെയായി

കാണാ ചെല്ലക്കാറ്റേ  താളംതെറ്റിപ്പാടുന്നില്ലേ

ചുറ്റി പാറുന്നില്ലേ

ഇനി ചൂളം മൂളിപ്പാടുന്നില്ലേ

Song information

Music: ഷോണ്‍ റോൾഡണ്‍

Lyricist: അനു എലിസബത്ത് ജോസ്

Singer: കല്യാണി നായർ

Film/album: സംസാരം ആരോഗ്യത്തിന് ഹാനികരം

Explore this song