Malayalam lyrics
ഉഹും ഉഹും ഉഹും സൈയ്യാ മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങി സൈയ്യാ മുത്തുകളും വാരിവാരി പൊങ്ങി കിനാവിൽ ചേർത്തു കൊരുത്ത് തുളുമ്പും നെഞ്ചിലണിഞ്ഞ് പൂമുത്തം തന്നു മയക്കാൻ കൊതിയായി സൈയ്യാ ഝിൽഝിൽഝിൽ ചിലമ്പു കൊഞ്ചിക്കൊഞ്ചി സജ്നാ ഝനഝനഝന മൊഴിമഴ തഞ്ചിത്തഞ്ചി വസന്തം മാറിലൊതുക്കി സുഗന്ധം മുടിയിൽ തൂവി നിലാവിൻ കസവുമണിഞ്ഞ് പാടൂ സജ്നാ ഉഹും ..ഉഹും ഏകയായി ഏകയായി തൂ വാനിലായി എങ്ങു നീ പ്രണയമായി തൂ വാനിലായി ഏകയായി എങ്ങു നീ നക്ഷത്രപ്പടവിലിരിക്കാം വാർമേഘക്കൊമ്പലിലേറാം ആകാശപ്പുഴയിൽ നീന്താം വരുമോ കുളിരണിമണിമാറിൽ പടരാം വെണ്ണിലവിൽ പുഞ്ചിരി തേടാം ചെങ്കദളിക്കൂമ്പുവിടർത്തി തേനുണ്ണാം വരുമോ മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങി സൈയ്യാ മുത്തുകളും വാരിവാരി പൊങ്ങി കിനാവിൽ ചേർത്തു കൊരുത്ത് തുളുമ്പും നെഞ്ചിലണിഞ്ഞ് പൂമുത്തം തന്നു മയക്കാൻ കൊതിയായി സൈയ്യാ സാജ്നീ ഓ സജ്നീ .. സൈയ്യാവേ സൈയ്യാ സൈയ്യാവേ സൈയ്യാ സൈയ്യാവേ സൈയ്യാ സൈയ്യാവേ സൈയ്യാ അത്രമേൽ അത്രമേൽ ഇഷ്ടമായി നീ വരൂ നിന്നിലെ നിന്നിലായി അലിയുവാൻ ഞാൻ വരാം കസ്തൂരിത്തൈലമൊരുങ്ങി കർപ്പൂരത്താലമൊരുങ്ങി കൽഹാരപ്പൂക്കളൊരുങ്ങി വരുമോ കണ്ണെഴുതാൻ കാർമുകിലെത്തി മിഴി നനയാൻ പൂമഴയെത്തി കഥ പറയാൻ കിളിമകളരികെ വരവായി വരവായി മിഴിയഴകിൻ പ്രണയത്തിരയിൽ മുങ്ങി സൈയ്യാ മുത്തുകളും വാരിവാരി പൊങ്ങി കിനാവിൽ ചേർത്തു കൊരുത്ത് തുളുമ്പും നെഞ്ചിലണിഞ്ഞ് പൂമുത്തം തന്നു മയക്കാൻ കൊതിയായി സൈയ്യാ ഝിൽഝിൽഝിൽ ചിലമ്പു കൊഞ്ചിക്കൊഞ്ചി സജ്നാ ഝനഝനഝന മൊഴിമഴ തഞ്ചിത്തഞ്ചി വസന്തം മാറിലൊതുക്കി സുഗന്ധം മുടിയിൽ തൂവി നിലാവിൻ കസവുമണിഞ്ഞ് പാടൂ സജ്നാ ഉഹും ..ഉഹും
Song video
Song information
Music: ദീപാങ്കുരൻ
Lyricist: കൈതപ്രം
Singer: സിസിലിസിനോവ്
Film/album: ക്യാമൽ സഫാരി
Explore this song
- Singer: സിസിലിസിനോവ്
- Film / album: ക്യാമൽ സഫാരി
- Composer: ദീപാങ്കുരൻ
- Lyricist: കൈതപ്രം