Malayalam lyrics

ആശാമരത്തിന്മേലെ ആകാശക്കൊമ്പില്‍ 

ആലോലം പ്രാവുകള്‍ പാറിപ്പറന്നു 

പാടിത്തുടങ്ങി കന്നിപ്പൂത്തുമ്പികള്‍

തൂവാനില്‍ തിളങ്ങി മുകില്‍ മാലാഖകള്‍ 

സ്നേഹക്കടലിന്‍റെ തിരമാല കൈകോര്‍ക്കയായ്

മോഹക്കരയായ കരയാകെ പറുദീസയായ്   (ആശാമരത്തിന്‍ ) 

ശലോമോന്‍റെ ഗീതത്തില്‍ സംഗീതമൊഴുകി

ശലഭങ്ങള്‍ പൂമെയ്യില്‍ ചുംബിച്ചു മയങ്ങി 

ശരറാന്തല്‍ത്തിരി പോലെ രാത്താരം ചിരിച്ചു 

നഗരം നിലാവിന്‍റെ അള്‍ത്താരയായി 

ഹൃദയം പാടും ഈ സ്വര്‍ഗ്ഗീയ രാവില്‍ 

മൗനം പോലും മെല്ലെ പ്രണയാര്‍ദ്രമായി (ആശാമരത്തിന്‍ )

കുന്തിരിക്കം പുകയുന്ന താഴ്വാരം പൂകാം

ദാവീദിന്‍ കിന്നര മണിവീണ മീട്ടാം

ക്രിസ്മസ് കിനാവിന്‍റെ മധുരങ്ങള്‍ നുണയാം 

കുരുത്തോല പെരുന്നാളില്‍ ഒരുമിച്ചു കൂടാം 

കുന്നിക്കുരുവില്‍ കുഞ്ഞിക്കൂടൊന്നു കൂട്ടാം 

തമ്മില്‍ത്തമ്മില്‍ പ്രണയം കൈമാറിപ്പോകാം (ആശാമരത്തിന്‍ )

Song video

Watch on YouTube

Song information

Music: അൽഫോൺസ് ജോസഫ്

Lyricist: കൈതപ്രം

Singer: വിജയ് യേശുദാസ്

Film/album: അസുരവിത്ത്

Explore this song