Malayalam lyrics
ഗരിഗസരി നീ ധാ ഗരിഗസരി നീസാ മുളം തണ്ടെന്തിനോ മൂളവേ ഇളം ചുണ്ടെന്തിനോ തേടവേ കുളിർസ്വപ്നമേതോ കളിച്ചിന്തു മൂളി തളിർപ്പൊത്തിനുള്ളിൽ.. കള്ളക്കുയിൽ കൂകി കളിയൂഞ്ഞലാടീടുവാൻ സ്നേഹമേ.. പോരുമോ ഓ നിൻ പ്രേമമെൻ ഓ സംഗീതമായ് ഓ നിൻ പ്രേമമെൻ ഓ സംഗീതമായ് വെണ്മുകിൽ പായയിൽ.. വെണ്ണിലാ പെൺകൊടിയാൾ മയക്കമായോ ഉറക്കമായോ ആകാശഗംഗയിൽ ഗന്ധർവ്വഗായകന്മാർ ഉണർത്തുപാട്ടിൽ വിളിച്ചു നിന്നെ മനസ്സുതണുക്കും ഈ രാവിൽ എനിക്കു പാടാൻ മോഹം.. ഓ തിങ്കൾക്കലപോലെ പിന്നിൽ മറക്കുട പിടിച്ചു ഞാൻ കണ്ണേ ഓ നിൻ പ്രേമമെൻ ഓ സംഗീതമായ് ഓ നിൻ പ്രേമമെൻ ഓ സംഗീതമായ് താര താര തര രാരാരാ താര രാരാര രാരാരാ താര താര തര രാരാരാ താര രാരാര രാരാരാ..ആ അഹ ഹ ആഹാഹ കേട്ടതു് കളിചിരി കണ്ടതു് കുറുമ്പുകൾ കുരുന്നുസ്വപ്നം പറന്നുവന്നേ പറയാൻ വയ്യത് പാടാനല്ലത് പകർന്നു തരൂ പകർന്നു തരൂ തിരിച്ചു നിനക്ക് നൽകും ഞാൻ കൊരുത്തൊരാമ്പൽ മാല ഓ എനിക്കതു് ജീവനാണേ ഞാനെന്നും നിന്റേതാണേ പൊന്നേ ഓ നിൻ പ്രേമമെൻ ഓ സംഗീതമായ് ഓ നിൻ പ്രേമമെൻ ഓ സംഗീതമായ്
Song video
Song information
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: സിയാദ് കെ
Film/album: ലിറ്റിൽ സൂപ്പർമാൻ ത്രീഡി
Explore this song
- Singer: സിയാദ് കെ
- Film / album: ലിറ്റിൽ സൂപ്പർമാൻ ത്രീഡി
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം