Malayalam lyrics

സ്നേഹസ്വരൂപനെ നിരുപമ നിർമ്മല രൂപനെ നിരവദ്യനെ നല്കിടയനെ നിന്നിൽ

അണഞ്ഞിടുള്ളൂ ഞങ്ങളജഗണങ്ങൾ

(Ch)നിന്നെ സ്തുതിക്കുന്നു ഞങ്ങൾ

നിന്നിൽ വസിക്കുന്നു ഞങ്ങൾ..

അഴലിൻ മരുവിൽ അലയും ഞങ്ങളിൽ

ചൊരിയണമേ നിൻ കൃപാ വരങ്ങൾ

കാൽവരി കുരിശിൽ കല്പിത പുഷ്പമായ് നീ

ശാരോണിൻ റോസാ മലരേ(കാൽവരി)

വിലാപ്പുറത്തന്നേറ്റ മുറിവിൽ ചുരന്നതും

നിൻ സ്നേഹ ചുടു നിണമല്ലയോ

നിൻ സ്നേഹ ചുടു നിണമല്ലയോ

(Ch)നിന്നെ സ്തുതിക്കുന്നു ഞങ്ങൾ

നിന്നിൽ വസിക്കുന്നു ഞങ്ങൾ.

അഴലിൻ മരുവിൽ അലയും ഞങ്ങളിൽ

ചൊരിയണമേ നിൻ കൃപാ വരങ്ങൾ

ഇരുളിൽ തെളിഞ്ഞൊരാ സ്വർഗീയ നാളമേ

നിജതം ജ്വലിച്ചിടും പ്രകാശമേ(ഇരുളിൽ)

അപരാനായ് എരിഞ്ഞൊരാ നിയത സൗഭാഗ്യമേ

കരുതലിൻ സ്നേഹ ദീപ മേകണേ..

കരുതലിൻ സ്നേഹ ദീപ മേകണേ..

(Ch)നിന്നെ സ്തുതിക്കുന്നു ഞങ്ങൾ

നിന്നിൽ വസിക്കുന്നു ഞങ്ങൾ.

അഴലിൻ മരുവിൽ അലയും ഞങ്ങളിൽ

ചൊരിയണമേ നിൻ കൃപാ വരങ്ങൾ..

സ്നേഹസ്വരൂപനെ നിരുപമ നിർമ്മല രൂപനെ..

Song information

Music: രാജീവ് ശിവ

Lyricist: ബി എസ് ജയദാസ്

Singer: സരിത രാജീവ്

Film/album: നാളേയ്ക്കായ്

Explore this song