Malayalam lyrics

കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്.

മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട്.

കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്.

മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട്.

ആലോലം ചായുറങ്ങാൻ ചാഞ്ചാട്ട്.

സ്വപ്‌നങ്ങൾ നല്ലോണമിനി കണ്ടോട്ട്.

കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്.

വള്ളിമുല്ല പൂക്കുന്ന പോലെ കുഞ്ഞാവ കുഞ്ഞു വളർന്നു

വള്ളിമുല്ല പൂക്കുന്ന പോലെ കുഞ്ഞാവ കുഞ്ഞു വളർന്നു

വെള്ളിവെയിൽ മിന്നുന്ന നേരം പാദസരം കൊഞ്ചിയുണർന്നു

കണ്ണെറിഞ്ഞിന്നു വട്ടമിട്ടൊരു പൂവാലൻ തുമ്പീ

തൊട്ടുരുമ്മിയുണർത്തി നെഞ്ചിലേ പൂത്താലിക്കനവ്

കണ്ണെറിഞ്ഞിന്നു വട്ടമിട്ടൊരു പൂവാലൻ തുമ്പീ

തൊട്ടുരുമ്മിയുണർത്തി നെഞ്ചിലേ പൂത്താലിക്കനവ്.

മഞ്ഞനൂലിലാലോലം മഞ്ഞനൂലിലാലോലം

മിന്നണിഞ്ഞു മന്ദാരം കേൾക്കാത്ത ഈണത്തിൽ

കല്യാണ കിന്നാരം ...

കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്

മുത്തുമണി കൊഞ്ചുന്ന പോലെ മുന്നാഴി മഴ പൊഴിഞ്ഞു

മാരിമുകിൽ കൂന്തലിലാരും കാണാതെ പൂവിരിഞ്ഞു

മുത്തുമണി കൊഞ്ചുന്ന പോലെ മുന്നാഴി മഴ പൊഴിഞ്ഞു

മാരിമുകിൽ കൂന്തലിലാരും കാണാതെ പൂവിരിഞ്ഞു

കാറ്റു വന്നൊരീആദ്യ രാവിന്റെ വാതിൽ ചാരുമ്പോൾ

പാട്ടു മൂളുവാൻ പാത്തു നിന്നുവോ പൂക്കൈത കുരുവീ

നെറ്റിമേലേ സ്വപ്നം പോൽ നെറ്റിമേലേ സ്വപ്നം പോൽ

പൂത്തുലഞ്ഞു സിന്ദൂരം അല്ലിനിലാവിൻ ഒരമ്പിളിക്കാനന്ദം

കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്.

മെല്ലേ നീയൊന്നു പാടുമോ പൂമ്പാട്ട്.

ആലോലം ചായുറങ്ങാൻ ചാഞ്ചാട്ട്.

സ്വപ്‌നങ്ങൾ നല്ലോണമിനി കണ്ടോട്ട്.

​​​​​​​കിളിമൈനേ തേനൂട്ട് കുഞ്ഞുമോളെ താരാട്ട്

Song information

Music: ബിനു ചാത്തന്നൂർ

Lyricist: രാജീവ് ആലുങ്കൽ

Singer: സരിത രാജീവ്

Film/album: ഒരു വടക്കൻ പെണ്ണ്

Explore this song