Malayalam lyrics

മരണം വന്നു വിളിക്കുമ്പോൾ

മേഘരഥത്തിൽ പോകുമ്പോൾ

പറയാൻ ഒത്തിരിയുണ്ടെന്നാൽ

ഈയിനി സമയം പ്രിയജനമേ

വേഷംമാറിയൊരുങ്ങാതെ

പ്രിയമുള്ളവരെ കൂടാതെ

അന്തിമയങ്ങും സമയത്ത്

അവസാനത്തെ യാത്രയിതാ

കൊതിതീരാതെ ലോകത്ത്

കളിയാടുന്ന നേരത്ത്

മാനത്തേക്ക് പറക്കാനായി

​​​​​​​അരികിൽ വന്നേ മാലാഖ.

Song information

Music: രാജീവ് ശിവ

Lyricist: രാജീവ് ആലുങ്കൽ

Singer: പ്രാർത്ഥന രതീഷ്

Film/album: വെള്ളാരം കുന്നിലെ വെള്ളിമീനുകൾ

Explore this song