Malayalam lyrics
സ്നേഹസാന്ദ്രമാം നിന്റെ മനസ്സിൽ ഞാൻ മോഹത്തിൻ മയിൽപ്പീലിയെറിഞ്ഞു നൂറുസന്ധ്യകൾക്കേകുവാനാകാത്ത ദേവകുങ്കുമം ചൊരിഞ്ഞു - നിന്നിലെൻ പ്രേമകുങ്കുമം ചൊരിഞ്ഞു (സ്നേഹ...) നീലാകാശം ധ്യാനിക്കും പകലിൽ ചോലമരങ്ങൾക്കിടയിൽ ചൈത്രം ചാലിച്ച ചന്ദനം തൊട്ടു നീ മറ്റൊരു ചൈത്രമായ് മാറുമ്പോൾ ഉൾച്ചിരാതിൽ സ്വർണ്ണനാളവുമായ് ഉൾച്ചിരാതിൽ സ്വർണ്ണനാളവുമായ് വരവേറ്റു നിൽക്കുന്നു ഞാൻ - നിന്നെ വരവേറ്റു നിൽക്കുന്നു ഞാൻ (സ്നേഹ...) ഏതോ ജന്മം നേടിയ സുകൃതം നിന്നെയെനിക്കന്നേകി കാലംനേദിച്ച തീർത്ഥമേ നിന്നിലെ പ്രേമസുഗന്ധമായ് ഞാനൂറി നമ്മൾമാത്രം നീങ്ങുമീ ഭൂമിയിൽ നമ്മൾമാത്രം നീങ്ങുമീ ഭൂമിയിൽ ശുഭയാത്രാസംഗീതം - ചുറ്റും ശുഭയാത്രാസംഗീതം (സ്നേഹ...)
Song information
Music: നിസരി ഉമ്മർ
Lyricist: ചിറ്റൂർ ഗോപി
Singer: എം ജി ശ്രീകുമാർ
Film/album: മാണിക്യക്കൂടാരം
Additional song details
Singer: കെ എസ് ചിത്രഎം ജി ശ്രീകുമാർ
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: മാണിക്യക്കൂടാരം
- Composer: നിസരി ഉമ്മർ
- Lyricist: ചിറ്റൂർ ഗോപി
- Singer: കെ എസ് ചിത്രഎം ജി ശ്രീകുമാർ