Malayalam lyrics
അതിലോല നഖലീലയില്‍ അനുരാഗലയനാദമായി അതിലോല നഖലീലയില്‍ അനുരാഗലയനാദമായി എന്‍ ഇടനെഞ്ചു ചാരി മടിയില്‍ മയങ്ങും മണ്‍ത്തമ്പുരേ മണിത്തമ്പുരേ.. അതിലോല നഖലീലയില്‍ അനുരാഗലയനാദമായി ശ്രുതി മീട്ടുവാന്‍ നിന്‍റെ സിരയില്‍ തലോടുമ്പോള്‍ അണിവിരല്‍ തുമ്പിലെന്തഗ്നിപ്രവാഹം.. ആ (2) ആ മാസ്മര കാന്തവലയങ്ങളറിയാതെ നിന്നെയെന്‍ ഭാവനയ്ക്കേകി ഞാന്‍ നിന്‍റെ കാവ്യം.. നീയെന്‍റെ കാവ്യം.. നാമിന്നു ശൃംഗാര സംഗമ കാവ്യം അതിലോല നഖലീലയില്‍ .. അനുരാഗലയനാദമായി.. ഒരു സാധകം കൊണ്ടു സമഭാവഗീതങ്ങള്‍ ചിറകിളക്കാനുള്ളില്‍ എന്തിത്ര മോഹം.. ആ (2) ആ ജീവസാഹിത്യ സ്വരസംഗമം പോലെ നീയെന്‍റെ പ്രാണനെയൂട്ടി നീയെന്‍റെ ശ്രാവ്യം ഞാന്‍ നിന്‍റെ ശ്രാവ്യം വേറില്ല നമ്മില്‍ സമാന്തര ന്യായം അതിലോല നഖലീലയില്‍ അനുരാഗലയനാദമായി എന്‍ ഇടനെഞ്ചു ചാരി മടിയില്‍ മയങ്ങും മണ്‍ത്തമ്പുരേ മണിത്തമ്പുരേ..
Song video
Song information
Music: നിസരി ഉമ്മർ
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Raaga: ദേശ്
Film/album: വരണമാല്യം
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: വരണമാല്യം
- Composer: നിസരി ഉമ്മർ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ