Malayalam lyrics
മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍... കളഭസുഗന്ധം നിറപൊലിയും കനകപരാഗം തളിരുടലില്‍... മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍... കളഭസുഗന്ധം നിറപൊലിയും കനകപരാഗം തളിരുടലില്‍... കേളീനളിനം വിടരുകയായ് കഥകളിമുദ്രാ മലരുകളായ്... കേളീനളിനം വിടരുകയായ് കഥകളിമുദ്രാ മലരുകളായ്... ചന്ദനചര്‍ച്ചിത നീലകളേബര എന്നിടനെഞ്ചൊരു ശ്രീലകമാക്കിടു- മഷ്ടപദീലയ സാന്ത്വനഗാഥയിലമ്പലമണിയുണരുമ്പോള്‍.... മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍... ആരതിയുഴിയും മനസ്സും ആരഭി മൂളുകയല്ലോ... ഇതളിടുമോരോ കനവും തുളസികളണിയുകയല്ലോ... നിറനിലാക്കുളിരുമായ് നീ വരും നിമിഷമായ്... ഹൃദയ ശംഖിലെ പ്രണയതീര്‍ത്ഥമേ... നിന്റെ വിലോല പദങ്ങളിലേതൊരു ബന്ധുര നൂപുര മഞ്ജരിയരുളിയ താളതരംഗ പതംഗമിതെന്നുടെ മനസ്സിനു മധു പകരുമ്പോള്‍... മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍... കളഭസുഗന്ധം നിറപൊലിയും കനകപരാഗം തളിരുടലില്‍... കാല്‍ത്തളയിളകും ജതികള്‍ കാതര മന്ത്രണമായീ... ആതിര വിരിയും മലരില്‍ മനമൊരു പാല്‍ക്കടലായീ... അരിയുമീ അമൃതുമായ് അലസമെന്‍ അരികെ വാ... കല്‍വിളക്കിലെ കനക നാളമായ്... തങ്കമുരുക്കിയ തംബുരുവായ് നിന്‍ നെഞ്ചിലമര്‍ന്നു തുടിച്ചുണരുന്നൊരു രാഗവസന്ത സുഗന്ധലയങ്ങളില്‍ അകമിഴിയിതള്‍ വിരിയുമ്പോള്‍... മംഗളദീപം തിരി തെളിയും മായിക ഭാവം തിരുമിഴിയില്‍... കളഭസുഗന്ധം നിറപൊലിയും കനകപരാഗം തളിരുടലില്‍... കേളീനളിനം വിടരുകയായ് കഥകളിമുദ്രാ മലരുകളായ്... ചന്ദനചര്‍ച്ചിത നീലകളേബര എന്നിടനെഞ്ചൊരു ശ്രീലകമാക്കിടു- മഷ്ടപദീലയ സാന്ത്വനഗാഥയിലമ്പലമണിയുണരുമ്പോള്‍...
Song video
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: ശിപായി ലഹള
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: ശിപായി ലഹള
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി