Malayalam lyrics

മൈലാഞ്ചി മൈലാഞ്ചി
മൈലാഞ്ചിപ്പാട്ടിന്റെ മൊഞ്ചു കിലുങ്ങേണം
നിക്കാഹിനു തക്കാരപ്പന്തലൊരുങ്ങേണം
ഈ കളിയും ചിരിയും പോര
ഈ റങ്കും മൊഞ്ചും പോര
മുഹബത്തിൻ മയിലാട്ടത്തിനു
മേളം വേണം താളം വേണം
മേളം വേണം താളം വേണം
മൈലാഞ്ചി മൈലാഞ്ചി
മൈലാഞ്ചിപ്പാട്ടിന്റെ മൊഞ്ചു കിലുങ്ങേണം
നിക്കാഹിനു തക്കാരപ്പന്തലൊരുങ്ങേണം
ഒരു കുടുക്ക പൊന്നും വേണം
പട്ടു തട്ടമൊരായിരം വേണം
ദുബായിന്നു മാപ്പിളയെത്തുമ്പോൾ പത്രാസ് വേണം
മാണിക്യക്കൊട്ടാരം വേണം
ഒരു കുടുക്ക പൊന്നും വേണം
പട്ടു തട്ടമൊരായിരം വേണം
ദുബായിന്നു മാപ്പിളയെത്തുമ്പോൾ പത്രാസ് വേണം
മാണിക്യക്കൊട്ടാരം വേണം
പുതുമണവാട്ടിപ്പെണ്ണിനും ചെറുക്കനും
കിരുകിരേ മൊഴിയണ കട്ടിലു വേണം
മുഹബത്ത് നിറയേണം
കാനേത്ത് കഴിയേണം
മൈലാഞ്ചിപ്പാട്ടിന്റെ മൊഞ്ചു കിലുങ്ങേണം
നിക്കാഹിനു തക്കാരപ്പന്തലൊരുങ്ങേണം
ഷാജഹാനേ പോലെ മാപ്പിള മഹറുമായി വന്നേ
ഹസ്സനിക്കാടെ മോളു മുംതാസ് റാണിയായി നിന്നേ
ഷാജഹാനേ പോലെ മാപ്പിള മഹറുമായി വന്നേ
ഹസ്സനിക്കാടെ മോളു മുംതാസ് റാണിയായി നിന്നേ
നാണിച്ചു പോകണതെന്താണള്ളാ
മണിയറവാതിലടച്ചാൽ നിങ്ങടെ
പുകിലല്ലേ പിന്നെ പുകിലല്ലേ
പുകിലല്ലേ പിന്നെ പുകിലല്ലേ
മൈലാഞ്ചിപ്പാട്ടിന്റെ മൊഞ്ചു കിലുങ്ങേണം
നിക്കാഹിനു തക്കാരപ്പന്തലൊരുങ്ങേണം
ഈ കളിയും ചിരിയും പോര
ഈ റങ്കും മൊഞ്ചും പോര
മുഹബത്തിൻ മയിലാട്ടത്തിനു
മേളം വേണം താളം വേണം
മേളം വേണം താളം വേണം
മൈലാഞ്ചി മൈലാഞ്ചി
മൈലാഞ്ചിപ്പാട്ടിന്റെ മൊഞ്ചു കിലുങ്ങേണം
നിക്കാഹിനു തക്കാരപ്പന്തലൊരുങ്ങേണം

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: കൈതപ്രം

Singer: ബിജു നാരായണൻ

Film/album: കിടിലോൽക്കിടിലം

Explore this song