Malayalam lyrics

വീരാളി പട്ടുംകെട്ടി പൊന്നായ്പോറ്റും മുത്തല്ലേ
ഏഴാന കൊമ്പൻമാരും കാവൽ നിൽക്കും സ്വത്തല്ലേ
ഉടവാളിൻ വീര്യത്താൽ 
കൊണ്ടോണെ കണ്ടോളിൻ
പടവീരൻ ചേകോന്റെ
കുറുഞായം കേട്ടോളിൻ
ഏ പാണചെക്കാ പാടി പാടി പാഞ്ഞോളിൻ
വീരാളി പട്ടുംകെട്ടി പൊന്നായ്പോറ്റും മുത്തല്ലേ
ധീറ് പെടക്കാ കുന്തംചാരി
കാവൽ കിടക്കും കോട്ടകടന്നും
പാഞ്ഞ് നടന്നും
പാങ്ങനെ വീണും
താഴ്തകർത്തും മച്ചകമേറി  എയ്
കോലോത്തെ കുഞ്ഞിക്കാവിൽ 
കട്ടില് കണ്ടെത്തി
പാരത്തി കൊണ്ടു മെനഞ്ഞൊരു മുത്തിന് കൈയ്യെത്തി
താരാരാ രാരാ രാര രാര
             [വീരാളിപട്ടും...
കുഞ്ഞു മനസിൽ തീപ്പൊരിയോടെ
കാത്തു കുഴങ്ങും കാമുകനില്ലേ
നെഞ്ചുപിടച്ചും നീറ്റമടിച്ചും
നിന്നെനിനച്ചും നിന്നുതപിച്ചും
ഐയ്യയ്യയ്യോ പാവത്താനവൻ ഉരുകിതീരുന്നേ
മുത്താരം മുത്തിയ നെഞ്ചിൽ പൂക്കുല തുള്ളുന്നേ
താരാരാ രാരാ രാര ലാല ലാല ലാല
                [വീരാളിപട്ടും...

Song video

Watch on YouTube

Song information

Music: ശരത്ത്

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: ശ്രീനിവാസ്ശരത്ത്

Film/album: തച്ചോളി വർഗ്ഗീസ് ചേകവർ

Explore this song