Malayalam lyrics

ഓരോ നറുമൊഴി കൊഞ്ചുന്നു
നിറമിഴിയോടെ വിടപറയുമ്പോൾ
നിന്നിൽ വിങ്ങും നോവിനുറങ്ങാൻ വീണ്ടും
കുഞ്ഞുതൂവൽ മഞ്ചമായീടാം ഞാൻ
(ഓരോ നറുമൊഴി.....)
ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ
വി വിഷ് യു ഹാപ്പി ബർത്ത്ഡേ
 
രാവുറങ്ങും നേരമെന്നും കാവൽനിന്നു ഞാൻ
കൂടെയാടാനായ് കുഞ്ഞൂയലായി ഞാൻ (രാവുറങ്ങും)
തോളിലാടും തിങ്കളെ നീമായല്ലേ
ആരീരാരീ രാരാരാരീരോ
(ഓരോ നറുമൊഴി....)
ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ
വി വിഷ് യു ഹാപ്പി ബർത്ത്ഡേ
 
വേർപെടും നിൻ പുഞ്ചിരിപ്പൂ ഒന്നുമാത്രം ഞാൻ
വീണൊടുങ്ങുമ്പോൾ കൂടെ തന്നയക്കേണം
യാത്രയാകും മോഹമുത്തേ മുത്തം താ
ആരീരാരീ രാരാരാരീരോ
(ഓരോ  നറുമൊഴി...)
 
ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ
വി വിഷ് യു ഹാപ്പി ബർത്ത്ഡേ
ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ
വി വിഷ് യു ഹാപ്പി ബർത്ത്ഡേ

Song video

Watch on YouTube

Song information

Music: ബേണി-ഇഗ്നേഷ്യസ്

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: എം ജി ശ്രീകുമാർ

Film/album: മംഗല്യസൂത്രം

Explore this song