Malayalam lyrics

സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടൂ ഞാൻ
മോഹജാലകം പൂകും 
സ്വർണ്ണപക്ഷീ നീയാരോ
വിടരും പനീർപൂവിൻ
ഹൃദയം വിതുമ്പുന്നൂ
സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടൂ ഞാൻ
മോഹജാലകം പൂകും 
സ്വർണ്ണപക്ഷീ നീയാരോ
ഒന്നും ചൊല്ലാനായീല്ലെന്നാലും
ഇന്നീ മൗനം പോലും സംഗീതം
ഞാനറിയാതറിയാതെ
എൻ ഗാനം തേടുന്നാരെ
എൻ ഗാനം തേടുന്നാരേ
(ഒന്നും...)
വിടരും പനീർപൂവിൻ
ഹൃദയം വിതുമ്പുന്നൂ
സ്നേഹലോലമാം ഏതോ പാട്ടിൻ ഈണം കേട്ടൂ ഞാൻ
മോഹജാലകം പൂകും 
സ്വർണ്ണപക്ഷീ നീയാരോ

Song video

Watch on YouTube

Song information

Music: വിശാൽ ഭരദ്വാജ്

Lyricist: ഒ എൻ വി കുറുപ്പ്

Singer: കെ എസ് ചിത്ര

Film/album: ദയ

Explore this song