Malayalam lyrics

സുന്ദരിയായൊരു പൂർണ്ണ ചന്ദ്രികാ മുറ്റത്തു വന്നൂ

എൻ മുറ്റത്തു വന്നൂ....

സുന്ദരനായൊരു സൂരൃദേവൻ മുറ്റത്തു വന്നൂ

എൻ മുറ്റത്തു വന്നൂ....

പൂമണം കാറ്റിൽ പരത്തീടാമോ...

പിന്നെ പുഞ്ചിരി പ്രഭയൊന്നു തൂകിടാമോ.....(സുന്ദരി....)

നട്ടു വളർത്തിയ മുല്ലയെ കാണാൻ

പാടുന്ന കടലായ് വാ.....

നീ ഒഴുകുന്ന പുഴയായ് വാ.....

പാടത്തു നില്കുന്ന താമര പൊയ്കയിൽ

നീന്തി കളിക്കാൻ വാ....നീ മോഹിനി വേഷദത്തിൽ വാ....

രാസലീലയാടി വരും രാത്രിയിൽ

കുളിർ തെന്നൽ താരാട്ടുപാടും രാത്രിയിൽ

ഇളം തെന്നൽ ഇക്കിളി കൂട്ടും വേളയിൽ....(സുന്ദരി..)

മുറ്റത്തു നില്കുന്ന തുളസി തറയിൽ നീ....

ചന്ദന കുറിതൊട്ടു വാ....നീ അർച്ചന ചെയ്തൊന്നു വാ..

സന്ധൃാ ദീപ്തിക്കു പൊൻതിരി കത്തിക്കാൻ ..

നക്ഷത്രങ്ങൾ കവിത ചൊല്ലും രാത്രിയിൽ

കുളിർ കാറ്റിൽ താരാട്ടു പാടും രാത്രിയിൽ

ഇളം തെന്നൽ ഇക്കിളി കൂട്ടും വേളയിൽ....(സുന്ദരി...)

Song information

Music: സന്തോഷ് പണ്ഡിറ്റ്

Lyricist: സന്തോഷ് പണ്ഡിറ്റ്

Singer: സന്തോഷ് പണ്ഡിറ്റ്നീതു

Film/album: ഉരുക്കു സതീശൻ

Explore this song

Song video

Watch on YouTube