Malayalam lyrics
സംഗീതരത്നാകരം എന്നും രാഗങ്ങൾ വിളയുന്നൊ- രാനന്ദസങ്കേതം (സംഗീത...) ചന്ദനശീതളശ്യാമവനങ്ങളിൽ സന്ധ്യകൾ ചിറകാർന്നണയുമ്പോൾ പിരിയും പകലിൻ മിഴിയിൽ വിരിയും വിരഹകദംബങ്ങൾ (സംഗീത...) രജതവനികചൂടും അനുരാഗശോഭപോലും കാറ്റിലൊഴുകി അരികിലണയും നവകദനനനവുപോലും കുസുമവനചാരുതയായ് മാറും ശിശിരദലവേദനയായ് മാറും ദിനങ്ങൾതൻ നിറങ്ങളിൽ നിറങ്ങൾതൻ ലയങ്ങളിൽ അനുപദമറിയുക ഹൃദയവിദുരഗീതം അനുദിനമറിയുക മധുരഋതുവിലാസം ആ... (സംഗീത...)
Song video
Song information
Music: കീരവാണി
Lyricist: കെ ജയകുമാർ
Singer: എസ് പി ബാലസുബ്രമണ്യം എം ജി ശ്രീകുമാർ
Raaga: ഹിന്ദോളം
Film/album: സ്വർണ്ണച്ചാമരം
Explore this song
- Singer: എസ് പി ബാലസുബ്രമണ്യം എം ജി ശ്രീകുമാർ
- Film / album: സ്വർണ്ണച്ചാമരം
- Composer: കീരവാണി
- Lyricist: കെ ജയകുമാർ