Malayalam lyrics
ഇത്രമേൽ മണമുള്ള കുടമുല്ലപ്പൂവുകൾ- ക്കെത്ര കിനാക്കളുണ്ടായിരിക്കും സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളിൽ അവയെത്രയഴകുള്ളതായിരിക്കും (ഇത്രമേൽ) ഗപഗരി സരിഗരി സഗരിസ ധപ (2) ഗരിഗസരി - ഗരിഗസരി പധപസ - പധപസ സരിസഗ - സരിസഗ ഗപഗധ - ഗപഗധ പധസ - പധസ ഗരിസധ - ഗരിസധ പൂവിന്റെ സ്വപ്നങ്ങൾ പൂക്കളേക്കാളും മൃദുലവും സൗമ്യവുമായിരിക്കും താമരനൂൽപോൽ പൊഴിയും നിലാവിലും യദുകുലകാംബോജിയായിരിക്കും (ഇത്രമേൽ) നിത്യവിലോലമാം സ്വപ്നങ്ങളും ഞാനും എല്ലാ രഹസ്യവും പങ്കുവയ്‌ക്കും ആത്മാവിനുള്ളിൽ വന്നറിയാതെ പടരുന്നതാരാഗപരിമളമായിരിക്കും (ഇത്രമേൽ)
Song information
Music: രവീന്ദ്രൻ
Lyricist: കെ ജയകുമാർ
Singer: കെ ജെ യേശുദാസ്
Raaga: മോഹനംവാസന്തി
Film/album: മഴ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മഴ
- Composer: രവീന്ദ്രൻ
- Lyricist: കെ ജയകുമാർ