Malayalam lyrics
കാണാമറയത്ത് കൈതപ്പൂ വിരിയുംപോലെ കാറ്ററിയാതെ കവിയുകയായി കരളിൽ നിറയെ സുഗന്ധം (കാണാമറയത്ത്) ഒരു തേക്കുപാട്ടിൻ ഈണമിന്നെൻ നെഞ്ചിൽ നിന്നും വഴിയുകയായ് കാണാത്ത കുയിലിൻ പാട്ടു നാടൻ- കാറ്റിലൊഴുകിവരുന്നുവോ അകലങ്ങളിൽ മഴ പെയ്‌തുവോ കുളിർകോരിയോ നിൻ മേനിയിൽ (കാണാമറയത്ത്) ഒരു നീലമേഘം ഏകനായി വാനിലെങ്ങോ അലയുകയായ് കേൾക്കാത്ത ഗാനം കേട്ടു നാടൻ- പെണ്ണിൻ മിഴി നനയുന്നുവോ ഇരുളാകിലും ഒരു താരകം തെളിയുന്നുവോ നിൻ ജീവനിൽ (കാണാമറയത്ത്)
Song information
Music: രവീന്ദ്രൻ
Lyricist: ബാലചന്ദ്രൻ ചുള്ളിക്കാട്
Singer: കെ എസ് ചിത്ര
Raaga: ശുദ്ധധന്യാസി
Film/album: പ്രദക്ഷിണം
Explore this song
- Singer: കെ എസ് ചിത്ര
- Film / album: പ്രദക്ഷിണം
- Composer: രവീന്ദ്രൻ
- Lyricist: ബാലചന്ദ്രൻ ചുള്ളിക്കാട്