Malayalam lyrics
"സുഖരാത്രിയൊടുങ്ങുകയായീ എവിടേ നീയെന്നറിവീലാ" പ്രിയഗായകാ, നീ പാടുകയാണെന്‍ ഉയിരില്‍ സുഖനൊമ്പരമായ്-എന്‍ ഉയിരില്‍ സുഖനൊമ്പരമായ് (സുഖരാത്രിയൊടുങ്ങുകയായീ.........) സ്നേഹാകുലമെന്‍ ജീവനില്‍ നിന്നൊരു പ്രാവു പിടഞ്ഞുണരും പോല്‍ -നിന്‍ വിഷാദമധുര സ്വരമുയരുന്നെന്‍ വിജനകുടീരം തന്നില്‍ കരളില്‍ തിരുമുറിവാര്‍ന്നവര്‍ ഞങ്ങള്‍ - ക്കരികില്‍ നീയുണ്ടെന്നും-സ്വാന്തന മധുരം നീയേ പകരുന്നൂ (സുഖരാത്രിയൊടുങ്ങുകയായീ.........) മേഘാവൃതമാം വാനിന്‍ ചരിവിലെ ഏകതാരകമായ് നീ ദുനിയാവിന്‍ പ്രിയരക്ഷകനോട് ഈ കദനത്തിന്‍ കഥ പറയൂ ദയതന്നുറവകള്‍ വറ്റിയൊരുലകിന്‍ ഹൃദയം നീയറിയുന്നൂ-ഞങ്ങളില്‍ അമൃതം നീയേ പകരുന്നൂ (സുഖരാത്രിയൊടുങ്ങുകയായീ.........)
Song information
Music: ഉമ്പായി
Lyricist: ഒ എൻ വി കുറുപ്പ്
Singer: ഉമ്പായി
Film/album: നന്ദി പ്രിയസഖീ നന്ദി
Explore this song
- Singer: ഉമ്പായി
- Film / album: നന്ദി പ്രിയസഖീ നന്ദി
- Composer: ഉമ്പായി
- Lyricist: ഒ എൻ വി കുറുപ്പ്