Malayalam lyrics
നേടിയതൊന്നുമെടുക്കാതെ ഇനിയേതൊരിടം എന്നറിയാതെ (2) മൂളിയൊരീണം മുഴുമിക്കാതെ മൂകരായ് നാം പടിയിറങ്ങും മൂകരായ് നാം പടിയിറങ്ങും (ണേടിയതൊന്നു....) ഒരു വഴി വന്നൊരു പുലർവെയിൽ മറ്റൊരു വഴിയേ പോയ് മറയുന്നു (2) വിട പറയുമ്പോൾ നോവിൻ ഈറന്മിഴികൾ താനേ അടയുന്നു ഒരു പിടി നെന്മണി വിതറിയ കൈകളേ (2) ഒരു പിടിയോർത്തു തേങ്ങുന്നു (നേടിയതൊന്നു....) ഒരു കുറി മാത്രം വരുമിതിലേ നാം ചെറിയൊരു വേഷം ചെയ്യാനായ്(2) പിഴകൾ തിരുത്താനാവും മുൻപേ ഇതാണു ജീവിതമെന്നറിവൂ മൃതിയെ ജയിക്കും മധുര സ്മൃതികൾ (2) അമൃത സുഗന്ധം തൂവുന്നു (നേടിയതൊന്നു.....)
Song information
Music: അലക്സ് പോൾ
Lyricist: ഒ എൻ വി കുറുപ്പ്
Singer: മധു ബാലകൃഷ്ണൻ
Film/album: ഭാര്യ സ്വന്തം സുഹൃത്ത്
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: ഭാര്യ സ്വന്തം സുഹൃത്ത്
- Composer: അലക്സ് പോൾ
- Lyricist: ഒ എൻ വി കുറുപ്പ്