Malayalam lyrics

കണ്മണിപ്രാവേ പൊന്മണിപ്രാവേ

എങ്ങനെ നിന്നെപ്പിരിയും ഞാൻ

എന്റെ നെഞ്ചിൽ കുറുകിക്കുറുകിയിരിക്കും

പൊന്നരിപ്രാവേ എൻ കണ്മണിപ്രാവേ

എൻ കിനാവിൻ മുന്തിരിവള്ളി

പ്പന്തലിനുള്ളിലിരുന്നു

മഞ്ഞണിരാവിൻ കുളിരിലലിഞ്ഞതു

മറക്കുമോ നീ മറക്കുമോ

വെള്ളയിൽ വെള്ളപ്പൂവുകൾ തുന്നിയ

വെള്ളിപ്പുടവ നിവർത്തി

മന്ത്രകോടി ചാർത്തീ നിന്നെ

ചന്ദ്രകിരണങ്ങൾ

നവവധുവായ് നീ നാണം പൂണ്ടെൻ

അരികിലണഞ്ഞൊരു രാവിൽ

പെയ്തൊഴിയാത്തൊരു പരിഭവമുണ്ടോ

പെണ്ണിൻ മാനസവിണ്ണിൽ

എന്റെ തേങ്ങൽ കേൾപ്പില്ലേ നീ

ഒന്നിനി വിളി കേൾക്കൂ

മറുമൊഴിയില്ലേ മാൻ കിടാവേ

വരികെൻ കറുകത്തൊടിയിൽ

Song information

Music: സണ്ണി സ്റ്റീഫൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: രാജേഷ് എച്ച്

Film/album: ചിരട്ടക്കളിപ്പാട്ടങ്ങൾ

Explore this song