Malayalam lyrics

ശലഭമായി  വന്നതെന്തേ
അലയുവാൻ ആരെ ആരെ തേടുവാൻ
ആരെ തേടുവാൻ
മുന്നിലായി  കനലെരിഞ്ഞൂ
മാനസങ്ങൾ നീറി നീറി വീഴുന്നു
ഇതാ മൂകമായി 

മിന്നി മിന്നി നീ വന്നു മെല്ലെ നിന്നുവോ
വിണ്ണിലെങ്ങോ ദൂരെ
തെന്നി മാറുന്നു നീലമുകിലിൽ
നീ മായാതെ നിൽക്കുമോ
തിരയുമീ ഇരകളായി 

ശലഭമായി  വന്നതെന്തേ
അലയുവാൻ ആരെ ആരെ തേടുവാൻ
ആരെ തേടുവാൻ

വന്നു വന്നു നീ മിന്നൽ പോലെ പാഞ്ഞുവോ
കണ്ണിൽ കത്തും നീളേ
ഒന്നും നോക്കാതെ പാതിവഴിയിൽ
നീ അറിയാതെ നിൽക്കുമോ

Song video

Watch on YouTube

Song information

Music: റെക്സ് വിജയൻ

Lyricist: ഷിബു ചക്രവർത്തി

Singer: നേഹ എസ് നായർ

Film/album: ഇംഗ്ലീഷ്

Explore this song