Malayalam lyrics

ശബ്ദമയീ ശബ്ദ ബ്രഹ്മമയീ

ശബ്ദമയീ ശബ്ദ ബ്രഹ്മമയീ

സുഖരാഗ ലയമാര്‍ന്നോരവബോധിനീ

സുഖരാഗ ലയമാര്‍ന്നോരവബോധിനീ

ശബ്ദമയീ ശബ്ദ ബ്രഹ്മമയീ

ശബ്ദമയീ ശബ്ദ ബ്രഹ്മമയീ

പുണ്യാഹമണിയുന്ന പുലര്‍കാലത്തില്‍ 

ജ്യോതിര്‍മയീ നിന്റെ സന്നിധിയില്‍

ചന്ദ്രപരാഗ സൗഗന്ധികം പാടും 

സങ്കല്‍പ്പകാല സൗഭാഗ്യവും കൂടും

എത്ര വിചിത്ര പവിത്രാലംകൃത

സച്ചിദ്സ്വരൂപിണി ഭവാനി ഭവമയി ജനനി

ശബ്ദമയീ ശബ്ദ ബ്രഹ്മമയീ

ശബ്ദമയീ ശബ്ദ ബ്രഹ്മമയീ

മായാമയമായൊരിഹലോകമൊരു 

മരുവിലരിയ മണലായ്‌

നാദാമൃതമായ ജലധാരയതില്‍ 

അതുല സഫല മഴയായ്‌

സാസ സാസ നിസ രിരിസ നിസ രിരിസ

രീ സനിധപമഗ രിഗമരിരിസ നിസരി 

സനിസ ഗ സനിസ പാ മ ഗമരീ

സനി സഗസ നിസ ഗഗസ നിസ ഗഗസ നിസഗാ

നിസ രിരിസ നിസ രിരിസ നിസ രീ ഗാ മാ പാ

രീ ഗാ മാ പ മഗമ നിധമ ഗമ സനിധ നിധപ മഗ മാ പാ ധാ

നി സാ രി ഗാ മാ

വേദസ്വരൂപിണി വിദ്യാപ്രവാഹിണി

നിത്യനിരാമയി ആദി അനാദി സുനാദ

ശബ്ദമയീ ശബ്ദ ബ്രഹ്മമയീ

സുഖരാഗ ലയമാര്‍ന്നോരവബോധിനീ

ശബ്ദമയീ ശബ്ദ ബ്രഹ്മമയീ....

Song video

Watch on YouTube

Song information

Music: ഇളയരാജ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: ശങ്കരൻ നമ്പൂതിരികാവാലം ശ്രീകുമാർ

Raaga: രാഗവർദ്ധിനി

Film/album: സൂര്യൻ

Explore this song