Malayalam lyrics

ശിലയല്ല ചന്ദനശില്പമല്ല

മരതകക്കാട്ടിലെ ശലഭമല്ല

ചന്ദ്രിക തൊട്ടാൽ പൊട്ടിത്തരിക്കുന്ന

നീലാമ്പലാണെൻ വികാരം

(ശിലയല്ല...)

മിഴിനീരിൽ പൊൻമയിൽപ്പീലി മുക്കി

കൗമാരമെഴുതി ദുഃഖഗാനം (2)

ചുറ്റമ്പലങ്ങളിൽ വാടി വീണു

സുന്ദരനിർമ്മാല്യ ബാല്യകാലം

(ശിലയല്ല...)

കരളിന്റെ ഗദ്ഗദം കടയുകയില്ലെങ്കിലെൻ

നഷ്ടവസന്തത്തിൻ കവിത ചൊല്ലാം (2)

ആത്മാർത്ഥമാമെൻ കരൾത്തുടി കേൾക്കാത്ത (2)

കപടലോകത്തിൻ കഥകളോതാം

(ശിലയല്ല...)

Song video

Watch on YouTube

Song information

Music: വി ദക്ഷിണാമൂർത്തി

Lyricist: കൈതപ്രം

Singer: സുജാത മോഹൻ

Film/album: നദി

Explore this song