Malayalam lyrics

കൃഷ്ണാ നീയെൻ മോഹന

ശ്യാമ ഹരേ മനമോഹനായെൻ

പ്രേമസ്വരൂപ എൻ ശ്രീക്ര്6ഷ്ണ

തവമുരളീരാവമൊഴുകുന്നുയമുനാ ഹൃദയം നിറയുന്നു

രാധാ വിരഹവിലോലമായ് ഇരവുകൾ

 കണ്ണീരിൽ  നനയുന്നു (2)

നീലക്കടമ്പായ് നീ പുത്തുനിന്നെങ്കിൽ ഞാൻ

ആ മലർക്കൊമ്പിൽ വന്നൂയലൊന്നാടാം

പൊന്നോടക്കുഴലായ് നീ മാറ്റുക കണ്ണാ നിൻ

ഈണമായ് തീരുന്നതീ ജന്മസ്സായുജ്യം

ഹേ.. മാധവാ... അണയൂക നീ

എന്നരികിൽ...

ശ്യാമ ഹരേ മനമോഹനായെൻ

പ്രേമസ്വരൂപ എൻ ശ്രീകൃഷ്ണ

തവമുരളീരാവമൊഴുകുന്നുയമുനാ ഹൃദയം നിറയുന്നു

രാധാ വിരഹവിലോലമായ് ഇരവുകൾ

 കണ്ണീരിൽ  നനയുന്നു

കൃഷ്ണാ.. മുകുന്ദാ ഹരേ..

ഗോവിന്ദാ‍ാ ഹരേ.. ഹരേ..

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻ

Lyricist: ഷിബു ചക്രവർത്തി

Singer: ശ്വേത മോഹൻ

Raaga: ബാഗേശ്രി

Film/album: അരികെ

Explore this song