Malayalam lyrics

ശ്യാമ രജനി പുഷ്പ്പകുടീരം പ്രേമ യമുനാ തീരം 
ചന്ദ്ര കിരണമേ ഇതിലേ താരകങ്ങളേ ഇതിലേ (2)
ഇതിലേ ഇതിലേ ഇതിലേ 
(ശ്യാമ രജനി പുഷ്പ്പകുടീരം )
യാമിനി കളകോകിലമൂതും രാഗമുരളീഗീതം(2)
ഇളം തെന്നലേ ഇതിലേ നീലമുകിലേ ഇതിലേ (2)
ഇതിലേ ഇതിലേ ഇതിലേ 
(ശ്യാമ രജനി പുഷ്പ്പകുടീരം )
മോഹമാം മദ മഗ്ദമയൂരം പീലി നീര്‍ത്തിയ നേരം (2)
മാനസേശ്വര ഇതിലേ മൗനഗാനമായ് ഇതിലേ (2)
ഇതിലേ ഇതിലേ ഇതിലേ 
(ശ്യാമ രജനി പുഷ്പ്പകുടീരം)

Song video

Watch on YouTube

Song information

Music: കണ്ണൂർ രാജൻ

Lyricist: പി ഭാസ്ക്കരൻ

Singer: കെ എസ് ചിത്ര

Film/album: രഥചക്രം

Explore this song